( യൂനുസ് ) 10 : 5

هُوَ الَّذِي جَعَلَ الشَّمْسَ ضِيَاءً وَالْقَمَرَ نُورًا وَقَدَّرَهُ مَنَازِلَ لِتَعْلَمُوا عَدَدَ السِّنِينَ وَالْحِسَابَ ۚ مَا خَلَقَ اللَّهُ ذَٰلِكَ إِلَّا بِالْحَقِّ ۚ يُفَصِّلُ الْآيَاتِ لِقَوْمٍ يَعْلَمُونَ

അവന്‍ തന്നെയാണ് സൂര്യനെ പ്രകാശമുള്ളതും ചന്ദ്രനെ ശോഭയുള്ളതുമാ ക്കിയതും അതിന്‍റെ വൃദ്ധി-ക്ഷയ സ്ഥാനങ്ങളെ കൃത്യമായി നിര്‍ണ്ണയിച്ചുവെച്ച തും, നിങ്ങള്‍ വര്‍ഷങ്ങളുടെയും തീയ്യതികളുടെയും കണക്ക് അറിയുന്നതിനു വേണ്ടി, അല്ലാഹു അതൊക്കെയും ലക്ഷ്യത്തോടുകൂടിയല്ലാതെ സൃഷ്ടിച്ചിട്ടില്ല, അവന്‍ അവന്‍റെ സൂക്തങ്ങള്‍ അറിവുള്ള ജനതക്കുവേണ്ടി വ്യക്തമായി വിശദീകരിക്കുകയാണ്.

ഇവിടെ സൂര്യനെ പ്രകാശമുള്ളതാക്കി എന്ന് പറഞ്ഞതില്‍ നിന്ന് സൂര്യന്‍ സ്വയം പ്രകാശിക്കുന്നു എന്നും ചന്ദ്രനെ ശോഭയുള്ളതുമാക്കി എന്ന് പറഞ്ഞതില്‍ നിന്ന് ചന്ദ്രന്‍ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുകയാണ് എന്നും മനസ്സിലാക്കാം. സൂര്യനാണ്, അതി ന്‍റെ ചൂടേറിയ പ്രകാശമാണ്, അതിനെത്തുടര്‍ന്ന് വരുന്ന അതിന്‍റെ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന ചന്ദ്രനുമാണ് സത്യം എന്ന് 91: 1-2 ല്‍ പറഞ്ഞിട്ടുണ്ട്. 78: 13 ല്‍, നാം ആകാശത്ത് കത്തിത്തിളങ്ങുന്ന വിളക്ക് നാട്ടിയിട്ടുണ്ടെന്ന് പറഞ്ഞത് സൂര്യനെക്കുറിച്ചാണ്. അല്ലാഹുവിനെയും അദ്ദിക്റിനെയും പ്രകാശമെന്ന് 4: 174 ല്‍ പറഞ്ഞിട്ടുണ്ട്. 33: 45-46 ല്‍ നബിയെ വിളിച്ച്: നിശ്ചയം, സാക്ഷിയായിക്കൊണ്ടും സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊ ണ്ടും മുന്നറിയിപ്പ് നല്‍കുന്നവനായിക്കൊണ്ടും അല്ലാഹുവിന്‍റെ സമ്മതപത്രമായ അ ദ്ദിക്ര്‍ കൊണ്ട് അല്ലാഹുവിലേക്ക് വിളിക്കുന്നവനായിക്കൊണ്ടും പ്രശോഭിക്കുന്ന ഒരു വിളക്കായിക്കൊണ്ടുമാണ് നിന്നെ നാം അയച്ചിട്ടുള്ളത് എന്ന് പറഞ്ഞിട്ടുണ്ട്. പ്രശോഭിക്കു ന്ന വിളക്ക് എന്നതിന്‍റെ വിവക്ഷ അല്ലാഹുവില്‍ നിന്നുള്ള പ്രകാശമായ അദ്ദിക്ര്‍ പ്രതിഫലിപ്പിക്കുന്ന വിളക്ക് എന്നാണ്.

36: 39 ല്‍, ചന്ദ്രന് നാം ചില മണ്ഡലങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു, അങ്ങനെ അവസാനം അത് പഴയ ഈത്തപ്പനക്കുലപോലെ ഉദിച്ച അവസ്ഥയിലേക്കുതന്നെ മടങ്ങുന്നു എന്ന് പറഞ്ഞിട്ടുണ്ട്. ചന്ദ്രന്ഇങ്ങനെ വിവിധ മണ്ഡലങ്ങള്‍ നല്‍കിയത് മനുഷ്യര്‍ക്ക് തിയ്യതിക ളും വര്‍ഷങ്ങളും എണ്ണിക്കണക്കാക്കാന്‍ വേണ്ടിയാണ് എന്ന് പറഞ്ഞതിനാല്‍ ചന്ദ്രവര്‍ഷ കലണ്ടറാണ് അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്. പെരുന്നാള്‍, നോമ്പ് തുടങ്ങിയവ കണക്കാക്കുന്നതിനുവേണ്ടി ചന്ദ്രവര്‍ഷക്കലണ്ടറാണ് അല്ലാഹു മൊത്തം മനുഷ്യര്‍ക്ക് തൃപ്തി പ്പെട്ടിരിക്കുന്നത്. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഭൂമിയുടെ കേ ന്ദ്രമായ മക്കയിലുള്ള കഅ്ബയെ ഖിബ്ലയായി അംഗീകരിക്കാത്തവരും അവരവരുടെ നാടുകളില്‍ ചന്ദ്രോദയം ദര്‍ശിക്കുന്നതിനെ അടിസ്ഥാനപ്പെടുത്തി വിവിധ നാളുകളിലായി നോമ്പും പെരുന്നാളുമെല്ലാം നിശ്ചയിക്കുന്നവരുമാണ്. അങ്ങനെ 9: 74 ല്‍ വിവരിച്ച പ്രകാരം ഇക്കൂട്ടര്‍ ചന്ദ്രന് സാഷ്ടാംഗപ്രണാമം ചെയ്യുന്നവരായി അധപതിച്ചിരിക്കുകയാണ്. അന്തിക്രിസ്തുവിലൂടെ തുടച്ചുമാറ്റപ്പെടുന്ന ഇസ്ലാം അതിന്‍റെ പൂര്‍ണതയോടുകൂടി ഭൂമിയില്‍ നടപ്പിലാക്കപ്പെടുക 4: 158-159 ല്‍ വിവരിച്ച പ്രകാരം ഈസാ രണ്ടാമതുവന്ന് കപടവിശ്വാസികളും കുഫ്ഫാറുകളും തുടച്ചുനീക്കപ്പെട്ട ശേഷമായിരിക്കും. 2:145; 6: 96; 9: 36-37 വിശദീകരണം നോക്കുക.