( യാസീന്‍ ) 36 : 63

هَٰذِهِ جَهَنَّمُ الَّتِي كُنْتُمْ تُوعَدُونَ

ഇതാണ് നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടുകൊണ്ടിരുന്ന നരകക്കുണ്ഠം.

 ഉള്‍ക്കാഴ്ചാദായകവും ത്രാസ്സുമായ അദ്ദിക്റിലൂടെ അവരവരെയും സ്രഷ്ടാവിനെ യും തിരിച്ചറിയാതെ, നാളേക്കുള്ള പാര്‍പ്പിടം ഇവിടെവെച്ചു തന്നെ പണിയണം എന്ന ജീവിതലക്ഷ്യം തിരിച്ചറിയാതെ ജീവിച്ച അറബി ഖുര്‍ആന്‍ വായിക്കുന്ന എല്ലാ ഫുജ്ജാറു കളോടും വാഗ്ദാനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് നരകക്കുണ്ഠമാണ്. ഇത്തരം സൂക്ത ങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ക്കെതിരെ തന്നെയാണ് അവര്‍ വായിച്ച സൂക്തങ്ങള്‍ സാക്ഷി നില്‍ക്കുകയും വാദിക്കുകയും ചെയ്ത് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളി വിടുക. 14: 28-30; 32: 20; 34: 33 വിശദീകരണം നോക്കുക.