( സബഅ് ) 34 : 33

وَقَالَ الَّذِينَ اسْتُضْعِفُوا لِلَّذِينَ اسْتَكْبَرُوا بَلْ مَكْرُ اللَّيْلِ وَالنَّهَارِ إِذْ تَأْمُرُونَنَا أَنْ نَكْفُرَ بِاللَّهِ وَنَجْعَلَ لَهُ أَنْدَادًا ۚ وَأَسَرُّوا النَّدَامَةَ لَمَّا رَأَوُا الْعَذَابَ وَجَعَلْنَا الْأَغْلَالَ فِي أَعْنَاقِ الَّذِينَ كَفَرُوا ۚ هَلْ يُجْزَوْنَ إِلَّا مَا كَانُوا يَعْمَلُونَ

ബലഹീനരായി ഗണിക്കപ്പെട്ടവര്‍ കേമന്‍മാരായി നടിച്ചിരുന്നവരോട് പറയുന്നതു മാണ്: അല്ല, ഞങ്ങളോട് അല്ലാഹുവിനെ നിഷേധിക്കാനും അവന് സമന്മാരെ ഉ ണ്ടാക്കാനും കല്‍പിച്ചിരുന്നപ്പോള്‍ നിങ്ങള്‍ രാപ്പകല്‍ ഗൂഢതന്ത്രം നടത്തുകയാ യിരുന്നു, അവര്‍ ശിക്ഷ കാണുമ്പോള്‍ ഉള്ളിന്‍റെയുള്ളില്‍ ഖേദിക്കുന്നതുമാണ്, കാഫിറുകളായവരുടെ പിരടികളില്‍ നാം ചങ്ങലകള്‍ ഇടുകയും ചെയ്യുന്നതാണ്, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനല്ലാതെ പ്രതിഫലം നല്‍കപ്പെടുമോ ?

ഗ്രന്ഥത്തിലെ 6236 സൂക്തങ്ങളും അല്ലാഹുവിനെ ഏകഇലാഹായി സമര്‍പ്പിക്കുന്ന തിന് വേണ്ടിയാണ് അവതരിച്ചിട്ടുള്ളത് എന്നിരിക്കെ ഇന്ന് ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ വള ച്ചൊടിച്ച് അല്ലാഹുവിന് ഇടയാളന്മാരെയും ശുപാര്‍ശകരെയും സ്ഥാപിക്കുന്ന കാഫിറുക ളായ മനുഷ്യപ്പിശാചുക്കളെ അന്ധമായി പിന്‍പറ്റുകയും അല്ലാഹുവിന് സമന്മാരെയും പ ങ്കാളികളേയും സ്ഥാപിക്കുന്നതിനുവേണ്ടി വീറോടെ വാദിക്കുകയും ചെയ്തിരുന്ന കാ ഫിറുകളായ അനുയായികള്‍ പരലോകത്തുവെച്ച് അവരുടെ ഇന്നത്തെ ഇമാമുമാരെയും നേതാക്കളെയും തള്ളിപ്പറയുന്ന രംഗമാണ് സൂക്തത്തില്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഫു ജ്ജാറുകളും കുഫ്ഫാറുകളുമായ ഈ രണ്ടുകൂട്ടരും 7: 176; 40: 70-76; 76: 4 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ചങ്ങലകളില്‍ ബന്ധിപ്പിക്കപ്പെട്ട് പട്ടിയുടെ രൂപത്തില്‍ നരകക്കു ണ്ഠത്തില്‍ കെട്ടിയിടപ്പെടുന്നതാണ്. 27: 90; 40: 47-50 വിശദീകരണം നോക്കുക.