( യാസീന് ) 36 : 64
اصْلَوْهَا الْيَوْمَ بِمَا كُنْتُمْ تَكْفُرُونَ
ഇന്നേദിനം നിങ്ങള് അതില് വെന്തുകൊള്ളുക, നിങ്ങള് സത്യത്തെ മൂടിവെ ച്ചുകൊണ്ടിരുന്നവര് ആയിരുന്നതുകൊണ്ട്.
ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര് സമര്പ്പിക്കുന്ന അല്ലാ ഹുവിനെയും അവന്റെ പ്രവാചകനെയും മൂടിവെച്ച് ആത്മാവ് പങ്കെടുക്കാതെ ശരീരം കൊണ്ട് നമസ്കരിച്ചും നോമ്പനുഷ്ഠിച്ചും ഹജ്ജും ഉംറയും ചെയ്തും പിഴയായി നരകക്കു ണ്ഠം സമ്പാദിക്കുന്നവരായ ഫുജ്ജാറുകളോടാണ് ഇപ്രകാരം പറയപ്പെടുക. നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്ത എല്ലാ ഫുജ്ജാറുകളും പിശാചിനെ സേവിക്കുന്ന വരാണ.് 25: 33-34, 65 -66; 35: 36-37 വിശദീകരണം നോക്കുക.