قُلْ يُحْيِيهَا الَّذِي أَنْشَأَهَا أَوَّلَ مَرَّةٍ ۖ وَهُوَ بِكُلِّ خَلْقٍ عَلِيمٌ
നീ പറയുക, ഏതൊരുവനാണോ അതിനെ ആദ്യപ്രാവശ്യം നട്ടുവളര്‍ത്തിയത്, അവന് തന്നെ അതിനെ ജീവിപ്പിക്കുന്നതാണ്; അവന് എല്ലാതരം സൃഷ്ടിപ്പും അറിയുന്നവന് തന്നെയാണ്.
മനുഷ്യര്‍ കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ നിന്ന് രക്തം രൂപപ്പെടുത്തുന്നതും ആ രക്തത്തില്‍ നിന്ന് ഇന്ദ്രിയം രൂപപ്പെടുത്തുന്നതും അല്ലാഹുവാണ്. മാതാവിന്റെയും പിതാവിന്റെയും ബീജങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് രക്തപിണ്ഡം, ഭ്രൂണം, രൂപപ്പെട്ടതും രൂപപ്പെടാത്തതുമായ മാംസപിണ്ഡം, എല്ലുകള്‍ എന്നീ വിവിധഘട്ടങ്ങള്‍ തരണം ചെയ്ത് മനുഷ്യന്റെ ശരീരം രൂപപ്പെടുത്തുന്ന അവന് നാലാം മാസത്തില്‍ അവന്റെ ആത്മാവും ജീവനുമടങ്ങിയ റൂഹ് അതില്‍ ആവാഹിപ്പിച്ചാണ് അതിനെ നട്ടുവളര്‍ത്തിക്കൊണ്ട് വരുന്നത്. അങ്ങനെയുള്ള സ്രഷ്ടാവിന് അവന് മരിച്ച് എല്ലും മണ്ണുമായിക്കഴിഞ്ഞാല് രണ്ടാമത് സൃഷ്ടിക്കാന്‍ യാതൊരു പ്രയാസവുമില്ലെന്ന് ബുദ്ധിശക്തി ഉപയോഗപ്പെടുത്തുന്ന മനുഷ്യ ന് മനസ്സിലാകേണ്ടതാണ്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം വിവരിച്ചിട്ടുള്ള അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ അവഗണിച്ച് ജീവിക്കുന്ന കപടവിശ്വാസികളാണ് 'ആരാണ് എല്ല് നുരു മ്പിക്കഴിഞ്ഞാല് വീണ്ടും സൃഷ്ടിക്കുക' എന്ന് ചോദിക്കുന്ന വിധത്തിലുള്ള ജീവിതം ന യിക്കുന്നത്. 4: 1-2; 6: 95; 17: 50-51 വിശദീകരണം നോക്കുക.