( സ്വാഫ്ഫാത്ത് ) 37 : 181
وَسَلَامٌ عَلَى الْمُرْسَلِينَ
അയക്കപ്പെട്ടവരുടെ മേലിലെല്ലാം സമാധാനമുണ്ട്,
അല്ലാഹുവിന്‍റെ സന്ദേശമായ അദ്ദിക്ര്‍ കൊണ്ടുവന്ന പ്രവാചകന്മാര്‍ ആരും തന്നെ വധിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് പ്രവാചകനായ ഈസായും വധിക്കപ്പെട്ടിട്ടില്ല. ഇപ്പോള്‍ രണ്ടാം ആകാശത്തുള്ള ഈസായെ 4: 158-159 ല്‍ വിവരിച്ച പ്രകാരം അന്തിക്രിസ്തുവി നെ വധിക്കുന്നതിന് വേണ്ടി കൊണ്ടുവരുന്നതും അവനെ വധിച്ചശേഷം ഏഴ് വര്‍ഷം മ ക്ക കേന്ദ്രീകരിച്ച് ഭരണം നടത്തിയ ശേഷമാണ് ഈസാ മരണപ്പെടുക. നബിമാരില്‍ പല രും വധിക്കപ്പെട്ടിട്ടുണ്ട് എന്ന് 2: 61, 112 സൂക്തങ്ങളുടെ വിശദീകരണത്തില്‍ പറഞ്ഞിട്ടുണ്ട്. 19: 15 വിശദീകരണം നോക്കുക.