( അല്‍ ബഖറ ) 2 : 61

وَإِذْ قُلْتُمْ يَا مُوسَىٰ لَنْ نَصْبِرَ عَلَىٰ طَعَامٍ وَاحِدٍ فَادْعُ لَنَا رَبَّكَ يُخْرِجْ لَنَا مِمَّا تُنْبِتُ الْأَرْضُ مِنْ بَقْلِهَا وَقِثَّائِهَا وَفُومِهَا وَعَدَسِهَا وَبَصَلِهَا ۖ قَالَ أَتَسْتَبْدِلُونَ الَّذِي هُوَ أَدْنَىٰ بِالَّذِي هُوَ خَيْرٌ ۚ اهْبِطُوا مِصْرًا فَإِنَّ لَكُمْ مَا سَأَلْتُمْ ۗ وَضُرِبَتْ عَلَيْهِمُ الذِّلَّةُ وَالْمَسْكَنَةُ وَبَاءُوا بِغَضَبٍ مِنَ اللَّهِ ۗ ذَٰلِكَ بِأَنَّهُمْ كَانُوا يَكْفُرُونَ بِآيَاتِ اللَّهِ وَيَقْتُلُونَ النَّبِيِّينَ بِغَيْرِ الْحَقِّ ۗ ذَٰلِكَ بِمَا عَصَوْا وَكَانُوا يَعْتَدُونَ

നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭവും ഓര്‍ക്കേണ്ടതാണ്: ഓ മൂസാ! ഒരേതരം ഭക്ഷണത്തിന്മേല്‍ ഞങ്ങള്‍ക്ക് ക്ഷമിക്കാന്‍ കഴിയുകയില്ലതന്നെ, അപ്പോള്‍ നീ നിന്‍റെ നാഥനോട് ഞങ്ങള്‍ക്കുവേണ്ടി ഭൂമിയില്‍ നിന്ന് മുളച്ചുവരുന്ന ചീര, മത്തന്‍, ഗോതമ്പ്, പരിപ്പ്, ഉള്ളി തുടങ്ങിയവയില്‍ നിന്ന് ഉല്‍പാദിപ്പിച്ചുതരാന്‍ പ്രാര്‍ത്ഥിക്കുക, മൂസാ ചോദിച്ചു: നിങ്ങള്‍ ഉത്തമമായ വസ്തുക്കള്‍ക്ക് പകരം നിസ്സാരമായത് തേടുകയാണോ? നിങ്ങള്‍ മിസ്റിലേക്ക് ചേക്കേറുക, അപ്പോള്‍ നിശ്ചയം നിങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത് നിങ്ങള്‍ക്കുണ്ട്; പതിത്വവും ദൈന്യതയും അവരുടെമേല്‍ പതിക്കുകയും അല്ലാഹുവില്‍നിന്നുള്ള കോപത്തിന് അവര്‍ ഇരയാവുകയും ചെയ്തു, അത് നിശ്ചയം അവര്‍ അല്ലാഹുവിന്‍റെ സൂക്തങ്ങള്‍ മൂടിവെച്ചിരുന്നതുകൊണ്ടും അന്യായമായി നബിമാരെ വധിച്ചിരുന്നതുകൊണ്ടുമാണ്, അത് അവര്‍ ധിക്കാരികളും അതിക്രമകാരികളുമായിരുന്നതുകൊണ്ടുമാണ്.

സ്വര്‍ഗീയ ഭക്ഷണ പദാര്‍ത്ഥങ്ങളായ മന്നാ, സല്‍വാ എന്നിവക്ക് പകരം ഭൂമിയില്‍ നിന്നുള്ള ഭക്ഷണവിഭവങ്ങളായ ഇലക്കറികള്‍, പച്ചക്കറികള്‍, ഉള്ളിവര്‍ഗങ്ങള്‍, പയറുവര്‍ ഗങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങിയവ ഉല്‍പാദിപ്പിച്ചുതരാന്‍ പ്രാര്‍ത്ഥിക്കാനാണ് അവര്‍ മൂസായോട് ആവശ്യപ്പെട്ടത്. നിങ്ങള്‍ ചോദിച്ചതെല്ലാം ലഭിക്കാന്‍ നിങ്ങള്‍ മിസ്റിലേക്ക് ചേക്കേറുക എന്ന് പറഞ്ഞതനുസരിച്ച് അവരില്‍ നിന്ന് ഭൗതികജീവിതം തെരഞ്ഞെടുത്ത വലി യ ഒരു വിഭാഗം 26: 59; 44: 28 സൂക്തങ്ങളില്‍ പരാമര്‍ശിച്ചപ്രകാരം ഈജിപ്തിലേക്കുതന്നെ തിരിച്ചുപോയി, ഫിര്‍ഔനും പ്രഭൃതികളും ആസ്വദിച്ചിരുന്ന തോട്ടങ്ങളും അരുവി കളും കൃഷികളും കൊട്ടാരങ്ങളും അനുഭവിച്ചുകൊണ്ട് അവിടെ താമസമാക്കുകയുണ്ടായി. എന്നാല്‍ ക്രമേണ അവര്‍ നന്ദികെട്ടവരും ധിക്കാരികളുമായിത്തീരുകയും അവരുടെ ഐ ക്യം തകരുകയും ദൈന്യതയും ഛിദ്രതയും ഉടലെടുക്കുകയും ചെയ്തു.

ധാരാളം നബിമാരെ ഇസ്റാഈല്‍ സന്തതികള്‍ അന്യായമായി വധിച്ചിട്ടുണ്ട്. ഇസ് റാഈല്‍ രാജാവിന്‍റെ ദര്‍ബാറിലുള്ള ഒരു നര്‍ത്തകിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി യഹ്യാ നബിയുടെ തലയെടുത്ത് താലത്തില്‍ വെച്ച് സമ്മാനിച്ചിട്ടുണ്ട്. ചില നബിമാരെ കല്ലെറിഞ്ഞും മറ്റു ചിലരെ ഈര്‍ച്ചവാളുകൊണ്ട് ഈര്‍ന്നും മറ്റുചിലരെ ചെളിക്കുണ്ടില്‍ താഴ്ത്തിയും അവര്‍ കൊന്നിട്ടുണ്ട്. ഈസാ നബിയെത്തന്നെയും കൊന്നുകളഞ്ഞുവെന്ന് അവര്‍ ഘോഷിച്ചിട്ടുണ്ടെന്ന് 4: 157 ല്‍ കാണാം. നിശ്ചയം അല്ലാഹുവിന്‍റെ സൂക്തങ്ങള്‍ മൂടിവെക്കുന്നവര്‍ക്കും അന്യായമായി നബിമാരെയും ജനങ്ങളില്‍ നിന്ന് നീതിയും ന്യായവും കല്‍പ്പിക്കുന്നവരെയും കൊന്നുകൊണ്ടിരിക്കുന്നവര്‍ക്കും വേദനാജനകമായ ശിക്ഷകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കുക എന്ന് 3: 21 ല്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് നബിമാരെ കൊല്ലുക എന്നാല്‍ നബിമാരുടെ പേരുവെച്ച് അവരുടെ ജീവിതം പിന്‍പറ്റാതെ ജനമധ്യത്തില്‍ കളവാക്കി അവതരിപ്പിച്ച് കൊല്ലാതെ കൊല്ലലാണ്. 16: 43-44 ല്‍ വിവരിച്ച പ്രകാരം മുമ്പ് നാഥനില്‍ നിന്ന് അവതരിക്കപ്പെട്ട 312 ഗ്രന്ഥങ്ങളും അവയുടെ നേരെ ച്ചൊവ്വെയുള്ള വിശദീകരണങ്ങളും അടങ്ങിയ അദ്ദിക്റാണ് ഇന്ന് മൊത്തം മനുഷ്യര്‍ക്കുള്ള നാഥനില്‍ നിന്നുള്ള ഗ്രന്ഥം. എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അതിനെ കാ രുണ്യവും സന്മാര്‍ഗവും ശുഭവാര്‍ത്താദായകവുമായി ഉപയോഗപ്പെടുത്തുന്നവരാണ് 16: 89 ല്‍ പറഞ്ഞ യഥാര്‍ത്ഥ മുസ്ലിംകള്‍. അല്ലാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫു ജ്ജാറുകളെല്ലാം 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്. അവര്‍ പ്രവാചകന്മാരു ടെയും നബിമാരുടെയും പേര് വെച്ച് ഗ്രന്ഥത്തിന് വിരുദ്ധമായ ജീവിതം നയിക്കുന്നവരാ യതിനാല്‍ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ക്ക് ഗ്രന്ഥത്തിന്‍റെ പേരുപോലും കേള്‍ക്കുന്നത് വെറുപ്പായിരിക്കുകയാണ്.

പ്രവാചകന്‍റെ കാലത്തുള്ള ജൂതരുടെതിനെക്കാള്‍ ദുഷിച്ച സ്വഭാവമാണ് 3: 7 ന്‍റെ വിശദീകരണത്തില്‍ പറഞ്ഞ പ്രകാരം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫാജിറുകളും കപ ടവിശ്വാസികളുടങ്ങിയ ഫുജ്ജാറുകളില്‍ ഇന്ന് കണ്ട് വരുന്നത്. മനുഷ്യരില്‍ നിന്നുള്ള ന രകത്തിന്‍റെ വിറകുകളായ അവര്‍ ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ട ഗ്രന്ഥത്തിന്‍റെ 40 പേ രുകളില്‍ ഒന്നുപോലും ജനങ്ങളോട് പറയാതെ കളവ് മാത്രം പറയുന്നവരാണ്. അതു കൊണ്ടുതന്നെ ലോകത്ത് എവിടെയും അവര്‍ നിന്ദ്യരും അപമാനിതരും അല്ലാഹുവിന്‍റെ യും ജനങ്ങളുടെയും ശാപത്തിനും കോപത്തിനും ഇരയായിക്കൊണ്ടിരിക്കുന്നവരുമാണ്. അതിന് കാരണം മൊത്തം മനുഷ്യര്‍ക്ക് അല്ലാഹു തൃപ്തിപ്പെട്ട വിധിവിലക്കുകളടങ്ങിയ അദ്ദിക്ര്‍ അവര്‍ സ്വയം പിന്‍പറ്റാതിരിക്കുന്നതും മറ്റുള്ളവര്‍ക്ക് നല്‍കാതെ മൂടിവെക്കുന്ന തുമാണ്. 3: 112; 5: 78 എന്നീ സൂക്തങ്ങള്‍ അവസാനിക്കുന്നതും 'അത് അവര്‍ ധിക്കാരിക ളും അതിക്രമകാരികളുമായതുകൊണ്ടാണ്' എന്ന ആശയത്തിലാണ്. 2: 39; 4: 91; 48: 6 വി ശദീകരണം നോക്കുക.