( സ്വാഫ്ഫാത്ത് ) 37 : 30
وَمَا كَانَ لَنَا عَلَيْكُمْ مِنْ سُلْطَانٍ ۖ بَلْ كُنْتُمْ قَوْمًا طَاغِينَ
-ഞങ്ങള്‍ക്ക് നിങ്ങളുടെമേല്‍ യാതൊരു സ്വാധീനവും ഉണ്ടായിരുന്നില്ല; അല്ല, നിങ്ങള്‍ ഒരു പരിധിലംഘിച്ച ജനത തന്നെയായിരുന്നു,
കപടവിശ്വാസികളായ നേതാക്കള്‍ മറുപടി പറയുകയാണ്: ഞങ്ങള്‍ക്ക് നിങ്ങളെ വഴിപിഴപ്പിക്കുന്നതിന് യാതൊരു അധികാരവും ഉണ്ടായിരുന്നില്ല, നിങ്ങള്‍ വിശ്വാസികളാ യിരുന്നില്ല, മറിച്ച് ത്വാഗൂത്തിന് വിധേയരായ അതിക്രമകാരികളായ ഒരു ജനത തന്നെയാ യിരുന്നു എന്നതാണ് വസ്തുത. 2: 257; 16: 36; 34: 32 വിശദീകരണം നോക്കുക.