( സബഅ് ) 34 : 32

قَالَ الَّذِينَ اسْتَكْبَرُوا لِلَّذِينَ اسْتُضْعِفُوا أَنَحْنُ صَدَدْنَاكُمْ عَنِ الْهُدَىٰ بَعْدَ إِذْ جَاءَكُمْ ۖ بَلْ كُنْتُمْ مُجْرِمِينَ

കേമന്‍മാരായി നടിച്ചിരുന്നവര്‍ ബലഹീനരായി ഗണിക്കപ്പെട്ടവരോട് ചോദിക്കു ന്നതാണ്: ഞങ്ങളാണോ നിങ്ങളെ സന്മാര്‍ഗത്തെത്തൊട്ട് തടഞ്ഞത്-നിങ്ങള്‍ക്ക് അത് വന്നുകിട്ടിയതിനുശേഷം; അല്ല, നിങ്ങള്‍ ഭ്രാന്തന്മാര്‍ തന്നെയായിരുന്നു.

ഞങ്ങള്‍ നിങ്ങളെ നയിക്കുന്നത് സന്മാര്‍ഗത്തിലേക്കാണ് എന്ന അഹങ്കാരത്തോടെ അനുയായികളെ നിഷേധത്തില്‍ കുരുക്കിയിടുന്ന, എല്ലാം തികഞ്ഞവരെന്ന് നടിക്കുന്ന കപടവിശ്വാസികളായ നേതാക്കള്‍ വിധിദിവസം തങ്ങളുടെ അനുയായികളോട് ചോ ദിക്കുകയാണ്: സന്മാര്‍ഗമായ അദ്ദിക്ര്‍ നിങ്ങള്‍ക്ക് വന്നുകിട്ടിയതിനുശേഷം ഞങ്ങള്‍ നി ങ്ങളെ അതില്‍ നിന്ന് തടഞ്ഞുവെന്നോ? അല്ല, നിങ്ങള്‍ ബുദ്ധി ഉപയോഗപ്പെടുത്താത്ത, ചിന്തിക്കാത്ത ഭ്രാന്തന്മാര്‍ തന്നെയായിരുന്നു. ഇവിടെ കപടവിശ്വാസികളായ നേതാക്കളാണ് അനുയായികളോട് നിങ്ങള്‍ ഭ്രാന്തന്മാര്‍ തന്നെയായിരുന്നു എന്ന് പറയുന്നത്. സ ന്മാര്‍ഗമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്താത്തതുകൊണ്ടാണ് നേതാക്കളായ കപടവിശ്വാസികളും അനുയായികളും ഭ്രാന്തന്മാരായതെന്ന് 7: 40 ലും; പിശാചിനെ സേവിച്ചുകൊണ്ടിരി ക്കുന്ന ഭ്രാന്തന്മാരോട് വിധിദിവസം 'നിങ്ങള്‍ മാറിനില്‍ക്കുക' എന്ന് പറയുന്ന രംഗം 36: 59-62 ലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 6: 55; 10: 17; 25: 27-31 വിശദീകരണം നോക്കുക.