( സ്വാഫ്ഫാത്ത് ) 37 : 4

إِنَّ إِلَٰهَكُمْ لَوَاحِدٌ

നിശ്ചയം, നിങ്ങളുടെ ഇലാഹ് ഏകന്‍ തന്നെയാകുന്നു. 

313 പ്രവാചകന്മാരെയും തെളിവും സത്യവുമായ അദ്ദിക്ര്‍ കൊണ്ട് നിയോഗിച്ചിട്ടു ള്ളത് പ്രപഞ്ചനാഥനായ അല്ലാഹുവല്ലാതെ സേവിക്കപ്പെടാന്‍ മറ്റൊരു ഇലാഹുമില്ല എന്ന് ജനങ്ങളെ അറിയിക്കാനാണെന്ന് 21: 24-25 ല്‍ പറഞ്ഞിട്ടുണ്ട്. ശിക്ഷ നടപ്പിലാക്കുന്നവരും രക്ഷ കൊണ്ടുവരുന്നവരുമായ മലക്കുകളെല്ലാം കല്‍പനകള്‍ അനുസരിക്കുന്ന അല്ലാഹു വിന്‍റെ സൃഷ്ടികള്‍ മാത്രമാണ്. നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കേണ്ടതും അഭയം തേടേണ്ട തും ഭയപ്പെടേണ്ടതും ഭരമേല്‍പിക്കേണ്ടതും ജീവിതത്തെക്കുറിച്ച് ഉത്തരം പറയേണ്ടതു മായ ഇലാഹ് സര്‍വ്വസ്രഷ്ടാവായ അല്ലാഹു മാത്രമാണ് എന്നാണ് മലക്കുകളെ ആണ യിട്ടുകൊണ്ട് പറയുന്നത്. 4: 163-164; 16: 49-50 വിശദീകരണം നോക്കുക.