رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا وَرَبُّ الْمَشَارِقِ
ആകാശങ്ങളുടെയും ഭൂമിയുടെയും അവ രണ്ടിനും ഇടയിലുള്ളവയുടെയും ഉടമ-ഉദയസ്ഥാനങ്ങളുടെ ഉടമയും.
സൂര്യന്‍റെ ഉദയസ്ഥാനം വര്‍ഷത്തില്‍ പലതവണ വ്യത്യാസപ്പെട്ട് വരുന്നതുകൊ ണ്ടാണ് 'ഉദയസ്ഥാനങ്ങളുടെ ഉടമ' എന്ന് ബഹുവചനത്തില്‍ പറഞ്ഞത്. 70: 40 ല്‍, ഉദ യസ്ഥാനങ്ങളുടെയും അസ്തമയസ്ഥാനങ്ങളുടെയും ഉടമ എന്ന് പറഞ്ഞതിനാല്‍ ഉദയ സ്ഥാനങ്ങള്‍ വിവിധങ്ങളായതുപോലെ അസ്തമയസ്ഥാനങ്ങളും വിവിധങ്ങളാണ്. 55: 17 ല്‍, രണ്ട് ഉദയസ്ഥാനങ്ങളുടെയും രണ്ട് അസ്തമയ സ്ഥാനങ്ങളുടെയും ഉടമ എ ന്ന് പറഞ്ഞിട്ടുണ്ട്. 43: 38 ല്‍, ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാത്ത കാഫിര്‍ മരണസമ യത്ത് 'തന്‍റെ ജിന്നുകൂട്ടുകാരനുമായി രണ്ട് ഉദയസ്ഥാനങ്ങളുടെ അകല്‍ച്ച ഉണ്ടായിരുന്നെ ങ്കില്‍ എത്ര നന്നായിരുന്നേനേ' എന്ന് വിലപിക്കുന്ന രംഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതായത് സൂര്യന്‍ ഓരോ അര്‍ദ്ധഗോളത്തിലുമുള്ളവര്‍ക്ക് ഒന്ന് എന്നതോതില്‍ ഒരു ദി വസം രണ്ട് പ്രത്യക്ഷപ്പെടലും രണ്ട് അപ്രത്യക്ഷമാകലും അനുഭവപ്പെടുന്നു. 4: 131-133; 32: 4 വിശദീകരണം നോക്കുക.