( സുമര്‍ ) 39 : 11
قُلْ إِنِّي أُمِرْتُ أَنْ أَعْبُدَ اللَّهَ مُخْلِصًا لَهُ الدِّينَ
നീ പറയുക: നിശ്ചയം ജീവിതം മുഴുവന്‍ അല്ലാഹുവിന് പ്രത്യേകമാക്കിക്കൊണ്ട് അവനെ സേവിച്ചുകൊണ്ടിരിക്കാന്‍ ഞാന്‍ കല്പിക്കപ്പെട്ടിരിക്കുന്നു.
അല്ലാഹുവിന്റെ പ്രാതിനിധ്യം വഹിച്ചുകൊണ്ട് അവനെ സേവിച്ചുകൊണ്ടിരിക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ജീവിക്കുന്നത് എന്ന് പ്രഖ്യാപിക്കാനാണ് പ്രവാചകനോടും വിശ്വാസിയോടും കല്പിക്കുന്നത്. 1: 4; 39: 2-3 വിശദീകരണം നോക്കുക.