( സുമര്‍ ) 39 : 2

إِنَّا أَنْزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ فَاعْبُدِ اللَّهَ مُخْلِصًا لَهُ الدِّينَ

നിശ്ചയം നിന്നിലേക്ക് നാം ഈ ഗ്രന്ഥം അവതരിപ്പിച്ചിട്ടുള്ളത് ലക്ഷ്യത്തോടു കൂടിത്തന്നെയാകുന്നു, അപ്പോള്‍ നീ ജീവിതം മുഴുവന്‍ അല്ലാഹുവിന് പ്രത്യേ കമാക്കിക്കൊണ്ട് അവനെ സേവിച്ചുകൊണ്ടിരിക്കുക. 

'സത്യമായ' അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് അത് അനുശാസിക്കും പ്രകാരം 'വി ശ്വാസി'യായ അല്ലാഹുവിന്‍റെ പ്രതിനിധിയായി ജീവിക്കുകവഴി അവനെ സേവിച്ചുകൊ ണ്ടിരിക്കാനാണ്. നിഷ്പക്ഷവാനായ നാഥന്‍ എല്ലാ മനുഷ്യര്‍ക്കും സ്വര്‍ഗത്തില്‍ വെച്ച് അദ്ദിക്ര്‍ പഠിപ്പിച്ചിട്ടുണ്ട്. അവന്‍ ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആ ക്കുന്നില്ല. ത്രാസ്സായ അദ്ദിക്ര്‍ കണ്ട, കേട്ട, തൊട്ട ഏതൊരാളും അതിനെ ജീവിപ്പിച്ചിട്ടി ല്ലെങ്കില്‍ അവനെതിരെ അത് സാക്ഷ്യം വഹിക്കുകയും വാദിക്കുകയും അങ്ങനെ അവനെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നതാണ് എന്നാണ് 'ഈ ഗ്രന്ഥം അവത രിപ്പിച്ചിട്ടുള്ളത് ലക്ഷ്യത്തോടുകൂടി തന്നെയാകുന്നു' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. 2: 119; 10: 108; 38: 82-83 വിശദീകരണം നോക്കുക.