( അല്‍ ഫാത്തിഹ ) 1 : 4

إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ

ഞങ്ങള്‍ നിനക്കുവേണ്ടി മാത്രം ജീവിക്കുന്നു, അതിന് ഞങ്ങള്‍ നിന്നോടുമാത്രം സഹായംതേടുകയും ചെയ്യുന്നു.

ആദം നബി മുതല്‍ അന്ത്യനാള്‍ വരെയുള്ള, 58: 22 ലും 5: 56 ലും പറഞ്ഞ അല്ലാഹുവിന്‍റെ ഏകസംഘത്തില്‍ പെട്ട വിശ്വാസികള്‍ ഒറ്റക്കാണെങ്കിലും കൂട്ടമായാണെങ്കിലും ഈ സൂക്തത്തിലൂടെ പറയുകയാണ്: ഞങ്ങള്‍ സേവിക്കുന്നത് നിന്നെ മാത്രമാണ്, അഥ വാ നിന്‍റെ പ്രതിനിധികളായിക്കൊണ്ടാണ് ഞങ്ങള്‍ ജീവിക്കുന്നത്, അതിന് ഏത് അവസ്ഥയിലും ഞങ്ങള്‍ നിന്നോട് മാത്രമാണ് സഹായം തേടുന്നത്. എല്ലാ മനുഷ്യരെയും ജി ന്നുകളെയും അല്ലാഹുവിന്‍റെ പ്രതിനിധികളായി ജീവിക്കാനാണ് ഭൂമിയിലേക്ക് നിയോഗി ച്ചതെങ്കിലും വിശ്വാസികള്‍ മാത്രമാണ് ആ പ്രാതിനിധ്യം വഹിക്കുക. ഗ്രന്ഥം കിട്ടിയവ രില്‍ നാഥന്‍റെ പ്രാതിനിധ്യം വഹിക്കാത്തവരെല്ലാം പിശാചിന്‍റെ പ്രതിനിധികളും 58: 19 ല്‍ പറഞ്ഞ പിശാചിന്‍റെ സംഘക്കാരുമാണ്. ഞാന്‍ ജിന്നുകളെയും മനുഷ്യരെയും എന്നെ സേവിക്കാന്‍ വേണ്ടിയല്ലാതെ സൃഷ്ടിച്ചിട്ടേയില്ല എന്ന് 51: 56 ലും; മരണവും ജീവിതവും ഉണ്ടാക്കിയത് നിങ്ങളില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നത് ആരാണെന്ന് തിരിച്ചറി യാനാണെന്ന് 67: 2 ലും പറഞ്ഞിട്ടുണ്ട്. 39: 11-14 ല്‍, പ്രവാചകനോടും അതുവഴി വിശ്വാസികളോടും പറയാന്‍ കല്‍പിക്കുന്നു: ജീവിതം മുഴുവന്‍ അല്ലാഹുവിന് പ്രത്യേകമാക്കി ക്കൊണ്ട് അവനെ സേവിച്ചുകൊണ്ടിരിക്കാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു, അവന് സ ര്‍വ്വാര്‍പ്പണം ചെയ്തവരില്‍ ഒന്നാമനാകണമെന്നും ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു, നി ശ്ചയം ഞാന്‍ എന്‍റെ നാഥനെ ധിക്കരിക്കുന്നപക്ഷം ഭയങ്കരമായ ഒരു നാളിലെ ശിക്ഷ ഭ യപ്പെടുന്നു. എന്‍റെ ജീവിതം മുഴുവന്‍ അവന് പ്രത്യേകമാക്കിക്കൊണ്ട് അല്ലാഹുവിനെയാ ണ് ഞാന്‍ സേവിച്ചുകൊണ്ടിരിക്കുന്നത്. 36: 61 ല്‍, നിങ്ങള്‍ എന്നെ മാത്രം സേവിക്കുവീന്‍, ഇതാണ് നേരെച്ചൊവ്വേയുള്ള പാത എന്ന് പറഞ്ഞത് അന്വര്‍ത്ഥമാക്കിക്കൊണ്ട് ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ അവരുടെ നാലാം ഘട്ടമായ ഐഹികജീവിതം ഏഴാം ഘ ട്ടത്തിലേക്കുവേണ്ടി സ്വര്‍ഗം പണിയാനുള്ളതാണെന്ന ബോധത്തോടെയായിരിക്കും ഫാ ത്തിഹഃയിലെ നാലാം സൂക്തമായ ഇത് വായിക്കുക.

39: 64 ല്‍, "ഓ അവിവേകികളേ, അല്ലാഹുവിനെയല്ലാതെ മറ്റുള്ളവരെ സേവിക്കണമെന്നാണോ നിങ്ങള്‍ എന്നോട് കല്‍പിക്കുന്നത്" എന്ന് ചോദിക്കാന്‍ പ്രവാചകനോട് ക ല്‍പിച്ചിട്ടുണ്ട്. 6: 56; 40: 66 എന്നീ സൂക്തങ്ങളില്‍, നിശ്ചയം അല്ലാഹുവിനെക്കൂടാതെ നി ങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരെ സേവിച്ചുകൊണ്ടിരിക്കുന്നത് എന്നോട് വിരോധിച്ചിരിക്കുന്നു എന്ന് പറയാന്‍ പ്രവാചകനോട് കല്‍പിക്കുന്നു. മുഹമ്മദ് ഉള്‍പ്പടെ 313 പ്രവാചകന്മാ രെയും അദ്ദിക്ര്‍ കൊണ്ട് അയച്ചിട്ടുള്ളത് അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹുമില്ല എന്നും അതുകൊണ്ട് നിങ്ങള്‍ അവനെ മാത്രം സേവിക്കുവിന്‍ എന്ന് കല്‍പിച്ചുകൊണ്ടാണെ ന്നും 21: 24-25 ല്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ മറ്റുള്ളവരെ പങ്കുചേര്‍ത്താല്‍ അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം പാഴായിപ്പോവുകയും അവര്‍ എല്ലാം നഷ്ടപ്പെട്ടവരായിത്തീരുകയും ചെയ്യുമെന്ന് 6: 88 ലും 39: 65 ലും പറഞ്ഞിട്ടുണ്ട്. 10: 104-106 ല്‍, എന്‍റെ ദീനില്‍ നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ അല്ലാഹുവിനെക്കൂടാതെ ആരെയാ ണോ നിങ്ങള്‍ സേവിക്കുന്നത് (ഇബാദത്ത് ചെയ്യുന്നത്), അവരെ ഞാന്‍ സേവിക്കുന്നി ല്ല, എന്നാല്‍ ഞാന്‍ സേവിക്കുന്നത് നിങ്ങളെ മരിപ്പിക്കുന്നവനെ മാത്രമാണ്, ഞാന്‍ വിശ്വാസികളില്‍ പെട്ടവനായിരിക്കണമെന്ന് കല്‍പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. എന്‍റെ മുഖം ഋജുമാനസനായിക്കൊണ്ട് ഈ ദീനില്‍ ഉറപ്പിച്ചു നിര്‍ത്തണമെന്നും അല്ലാഹുവിന്‍റെ അ ധികാരാവകാശങ്ങളില്‍ ആരെയും പങ്കുചേര്‍ക്കുന്നവരില്‍ പെട്ടുപോകരുതെന്നും ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവിനെക്കൂടാതെ നിനക്ക് ഉപകാരമോ ഉപദ്രവമോ വ രുത്താന്‍ കഴിയാത്ത ഒന്നിനെയും നീ വിളിച്ച് പ്രാര്‍ത്ഥിക്കുകയുമരുത്, അങ്ങനെ ചെയ്താ ല്‍ നിശ്ചയം നീ അക്രമികളില്‍ പെട്ടവനായിത്തീരും എന്ന് പറയാന്‍ പ്രവാചകനോട് ക ല്‍പിക്കുന്നു. ഓ ഗ്രന്ഥം കിട്ടിയിട്ട് മൂടിവെക്കുന്ന കാഫിറുകളേ! നിങ്ങള്‍ ആരെ സേവിക്കു ന്നുവോ, അവനെ ഞാന്‍ സേവിക്കുന്നില്ല. ഞാന്‍ ആരെ സേവിക്കുന്നുവോ, അവനെ നി ങ്ങളും സേവിക്കുന്നില്ല. നിങ്ങള്‍ ആരെ സേവിക്കുന്നുവോ, അവനെ ഭാവിയിലും ഞാന്‍ സേവിക്കുകയില്ല. ഞാന്‍ ആരെ സേവിക്കുന്നുവോ, അവനെ നിങ്ങളും ഭാവിയില്‍ സേ വിക്കുകയില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതരീതി, എനിക്ക് യഥാര്‍ത്ഥ ജീവിത രീതിയും എന്ന് വിവിധ സംഘടനകളായിപ്പിരിഞ്ഞ അറബി ഖുര്‍ആന്‍ വായിക്കുന്ന യഥാര്‍ത്ഥ കാ ഫിറുകളായ ഫുജ്ജാറുകളോട് പറയാന്‍ 109-ാം സൂറത്തില്‍ പ്രവാചകനോടും വിശ്വാസികളോടും കല്‍പിക്കുന്നു. ജീവിതം മുഴുവന്‍ അല്ലാഹുവിന് മാത്രമാക്കിക്കൊണ്ട് അവനെ സേവിക്കാനല്ലാതെ അവര്‍ കല്‍പിക്കപ്പെട്ടിട്ടില്ല-നമസ്കാരം നിലനിര്‍ത്താനും സകാത്ത് കൊടുക്കാനും വേണ്ടിയല്ലാതെയും, അതാണ് നേരെചൊവ്വെയുള്ള ദീന്‍ എന്ന് 98: 5 ലും പറഞ്ഞിട്ടുണ്ട്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസിയോട് 7: 205-206 ല്‍ വിവരിച്ച പ്രകാരം പ്രഭാത പ്രദോഷങ്ങളില്‍ അദ്ദിക്ര്‍ ഹൃദയം പങ്കെടുത്ത് വാ യിച്ച് മനസ്സിലാക്കാനും തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം നടത്താനും അദ്ദിക്ര്‍ ലോകരില്‍ എത്തിച്ചുകൊടുത്തുകൊണ്ട് പ്രപഞ്ചനാഥനെ സഹായിക്കാനും 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്കെല്ലാം ഗുണകരമാകുന്ന വിധത്തില്‍ ജൈവകൃഷി ചെയ്യാനും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കാനും അതിന് മറ്റുള്ളവരെ സഹായിക്കാനും പ്രേരിപ്പിക്കാനുമാണ് കല്‍പിച്ചിട്ടുള്ളത്. അതോടൊപ്പം തന്നെ ത്രികാലജ്ഞാനിയായ നാഥന്‍റെ മൊത്തം മനുഷ്യര്‍ക്കുള്ള ത്രികാലജ്ഞാന ഗ്രന്ഥമായ അദ്ദിക്ര്‍ ലോകരില്‍ എത്തിച്ചുകൊടുക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന, പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന കപടവിശ്വാസികളോടും കുഫ്ഫാറുകളോടും അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്തുകയും വേണം. നിശ്ചയം ലക്ഷ്യത്തോടുകൂടിയാണ് ഗ്രന്ഥമിറക്കിയത്, നീ ജീവിതം മുഴുവന്‍ അവനാക്കി ക്കൊണ്ട് അവനെ സേവിക്കുക. അറിഞ്ഞിരിക്കുക: ജീവിതം (ദീന്‍) മുഴുവന്‍ അല്ലാഹുവി നുള്ളതാണ്, അല്ലാഹുവിനെക്കൂടാതെ മറ്റുള്ളവരെ സംരക്ഷകരായി തെരഞ്ഞെടുത്തവര്‍ പറയുന്നത് ഞങ്ങള്‍ അല്ലാഹുവിനെക്കൂടാതെയുള്ളവരെ സേവിക്കുന്നത് അവര്‍ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാന്‍ വേണ്ടിയല്ലാതെ അല്ല എന്ന് 39: 2-3 ല്‍ പറഞ്ഞിട്ടുണ്ട്.

'ഇഹ്സാന്‍' എന്നാല്‍, നീ അല്ലാഹുവിനെ കാണുന്നതുപോലെ-അല്ലാഹുവിനെ നീ കാണുന്നില്ലെങ്കിലും അല്ലാഹു നിന്നെ കാണുന്നുണ്ട് എന്ന ബോധത്തില്‍-നിലകൊള്ളുക എന്നാണെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. നടത്തങ്ങളിലും ഇരുത്തങ്ങളിലും കിടത്തങ്ങളിലും എല്ലായ്പ്പോഴും എവിടെയും അല്ലാഹുവിനെ സ്മരിച്ചുകൊണ്ട് നിലകൊള്ളുക എന്നര്‍ത്ഥം. അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവര്‍ക്കാണ് മുഹ്സിനീങ്ങള്‍ എന്ന് പറയുന്നത്. ഇന്ന് അതിന് സാധ്യമാവുക ഏറ്റവും ന ല്ലതായ അദ്ദിക്റിന്‍റെ മാര്‍ഗത്തില്‍ ചരിക്കുമ്പോള്‍ മാത്രമാണ്. അങ്ങനെ ചെയ്യാത്ത ഫുജ്ജാറുകളോട് അവരുടെ മരണസമയത്ത് നാഥന്‍ 'നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായി രുന്നു' എന്ന് പറയുമെന്ന് 39: 58-59 ല്‍ പറഞ്ഞിട്ടുണ്ട്. 

ഇബാദത്ത്-സേവനം-ഒന്നുകില്‍ അല്ലാഹുവിനാണ്, അല്ലെങ്കില്‍ പിശാചിനായി മാറുന്നതാണ്. ആത്മാവിന്‍റെ ദൃഷ്ടിയായ അദ്ദിക്റില്‍ നിന്ന് നാഥനെ കണ്ടുകൊണ്ട് നി ലകൊള്ളുകയാണെങ്കില്‍ അത് അല്ലാഹുവിനെ സേവിക്കലും; നാഥനെ വിസ്മരിച്ച് നാ ഥനെ പരിഗണിക്കേണ്ടവിധം പരിഗണിക്കാതെ കാഫിറായ പിശാചിനെ ജീവിപ്പിക്കുന്ന ത് പിശാചിനെ സേവിക്കലുമാണ്. അവര്‍ 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റുന്നവരാണ്. അല്ലാഹുവിനെക്കൂടാതെ ആരെ വിളിച്ച് പ്രാര്‍ത്ഥിച്ചാലും അവര്‍ പിശാചിനെയല്ലാതെ വിളിക്കുന്നില്ല എന്ന് 4: 117 ല്‍ പറഞ്ഞിട്ടുണ്ട്. അല്ലാ ഹുവിനെയല്ലാതെ അവന്‍റെ സൃഷ്ടികളായ മഹാത്മാക്കളെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നതും അവരുടെ ശാപമേല്‍ക്കുമെന്ന് ഭയപ്പെടുന്നതും അവരെ പ്രീതിപ്പെടുത്തുന്നതിനും അവരുടെ ശുപാര്‍ശ ലഭിക്കുന്നതിനും വേണ്ടി നേര്‍ച്ച വഴിപാടുകള്‍ നടത്തുന്നതുമെല്ലാം പിശാചി നെ സേവിക്കലാണ്. പിശാച് അല്ലാഹുവിനോട് 'നിന്‍റെ പ്രതാപമാണ് സത്യം, നിനക്ക് വേണ്ടിമാത്രം ജീവിക്കുന്ന നിന്‍റെ അടിമകളെ ഒഴികെ മുഴുവനും വഴിപിഴപ്പിച്ച് ലക്ഷ്യബോധം നഷ്ടപ്പെടുത്തി ഞാന്‍ പാട്ടിലാക്കുകതന്നെ ചെയ്യും' എന്ന് ആണയിട്ട് പറഞ്ഞ തായി 38: 82-83 ല്‍ പറഞ്ഞിട്ടുണ്ട്.

എല്ലാവരെയും ഒരുമിച്ചുകൂട്ടുന്ന നാളില്‍ അല്ലാഹുവിനെക്കൂടാതെ വിളിച്ച് പ്രാര്‍ ത്ഥിക്കപ്പെട്ടിരുന്ന മഹാത്മാക്കളോട് അല്ലാഹു ചോദിക്കുന്നതാണ്: നിങ്ങളാണോ എന്‍റെ ഈ അടിമകളെ വഴിപിഴപ്പിച്ചത്, അതോ അവര്‍ സ്വയം വഴിപിഴച്ചതാണോ? അപ്പോള്‍ മ ഹാത്മാക്കള്‍ മറുപടി പറയും: നീ പരിശുദ്ധന്‍, നിന്നെക്കൂടാതെ മറ്റൊരു സംരക്ഷകനെ യോ സഹായിയെയോ തെരഞ്ഞെടുക്കല്‍ ഞങ്ങള്‍ക്ക് യോജിച്ചതായിരുന്നില്ലതന്നെ. എ ന്നാല്‍ നീ ഇവര്‍ക്കും ഇവരുടെ പിതാക്കള്‍ക്കും ജീവിതവിഭവങ്ങള്‍ യഥേഷ്ടം നല്‍കി-അവര്‍ അദ്ദിക്റിനെ വിസ്മരിച്ച് ഒരു കെട്ടജനതയായിത്തീരുന്നതുവരെ എന്ന് 25: 17-18 ല്‍ പറ ഞ്ഞിട്ടുണ്ട്. അവര്‍ അല്ലാഹുവിനെക്കൂടാതെ തങ്ങള്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാ ന്‍ കഴിവില്ലാത്തവയെ സേവിച്ചുകൊണ്ടിരിക്കുന്നവരാകുന്നു, ഇക്കൂട്ടര്‍ അല്ലാഹുവിന്‍റെയ ടുത്ത് ഞങ്ങള്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യുന്നവരാണെന്ന് അവര്‍ വാദിക്കുകയും ചെയ്യു ന്നു. നീ ചോദിക്കുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിന് അറിയാ ത്ത കാര്യങ്ങള്‍ നിങ്ങള്‍ അവനെ അറിയിച്ച് കൊടുക്കുകയാണോ? നിങ്ങള്‍ ജല്‍പിക്കു ന്ന പങ്കാളിത്തത്തെത്തൊട്ടെല്ലാം അവന്‍ അത്യുന്നതനും അതീവ പരിശുദ്ധനുമാകുന്നു എന്ന് 10: 18 ലും; എല്ലാവരെയും ഒരുമിച്ചൂകൂട്ടുന്ന നാളില്‍ അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്ക് ചേര്‍ത്തവരോട് പറയും: നിങ്ങളും നിങ്ങളുടെ പങ്കാളികളും മാറിനി ല്‍ക്കുക, അങ്ങനെ അവരുടെ ഇടയിലുള്ള അപരിചിതത്വം നീക്കിക്കളയുന്നതും അപ്പോ ള്‍ പങ്കാളികള്‍ (മഹാത്മാക്കള്‍) പറയുന്നതുമാണ്: നിങ്ങള്‍ ഞങ്ങളെ സേവിക്കുന്നവരായിരുന്നില്ല, നിങ്ങള്‍ക്കും ഞങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹുതന്നെ മതി. നി ങ്ങളുടെ ഞങ്ങള്‍ക്കുള്ള സേവനത്തെക്കുറിച്ച് (നേര്‍ച്ചവഴിപാടുകള്‍, പ്രാര്‍ത്ഥനകള്‍, ശു പാര്‍ശകരായി സ്വീകരിച്ചത്) ഞങ്ങള്‍ ബോധമില്ലാത്തവര്‍ തന്നെയായിരുന്നു എന്ന് 10: 28-29 ലും പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവ ര്‍ അവരുടെ പങ്കാളികളെ കാണുമ്പോള്‍ പറയുന്നതാണ്: ഞങ്ങളുടെ നാഥാ, ഞങ്ങള്‍ നി ന്നെക്കൂടാതെ ഐഹിക ലോകത്തുവെച്ച് വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്ന ഞങ്ങളുടെ പങ്കാളിക ള്‍ ഇക്കൂട്ടരാകുന്നു. അപ്പോള്‍ പങ്കാളികള്‍ അവര്‍ക്ക് മറുപടി നല്‍കും: നിശ്ചയം നിങ്ങള്‍ നുണപറയുന്നവര്‍ തന്നെയാണ്. അന്ന് അവര്‍ അല്ലാഹുവിന് പൂര്‍ണ്ണമായി കീഴടങ്ങുന്നതാണ്, അവരുടെ ധാരണകളെല്ലാം അവരെത്തൊട്ട് പിഴച്ചുപോയിരിക്കുന്നു എന്ന് 16: 86-87 ലും; ഞാനല്ലാതെ വേറെ ഒരു ഇലാഹുമില്ല എന്ന് ദിവ്യസന്ദേശം നല്‍കിയിട്ടല്ലാതെ നിനക്കുമുമ്പ് ഒരു പ്രവാചകനെയും അയച്ചിട്ടില്ല, അപ്പോള്‍ നിങ്ങള്‍ എന്നെ മാത്രം സേ വിക്കുകയും ചെയ്യുക എന്ന് 21: 25 ലും പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അല്ലാഹുവിനെ മാത്രം ഇലാഹായി അംഗീകരിച്ച് ജീവിക്കലാണ് അല്ലാഹുവിനെ സേവിക്കല്‍. 16: 2, 36 വിശദീകരണം നോക്കുക.

ഗ്രന്ഥത്തിന്‍റെ വിധിവിലക്കുകള്‍ക്ക് വിരുദ്ധമായി വിധികല്‍പിക്കുന്ന പണ്ഡിതപു രോഹിതന്മാരെ അനുസരിക്കുന്നവരും മര്‍യമിന്‍റെ പുത്രന്‍ ഈസായെ സേവിക്കുന്നവരും പിശാചിനെ സേവിക്കുന്നവരാണെന്ന് 9: 31 ലും; എന്‍റെ പിതാവേ, താങ്കള്‍ പിശാചിനെ സേവിക്കരുത്, നിശ്ചയം പിശാച് നിഷ്പക്ഷവാനെ നിഷേധിച്ചവനാകുന്നു, പിശാചിനെ സംരക്ഷകനായി തെരഞ്ഞെടുക്കുകവഴി നിഷ്പക്ഷവാനില്‍ നിന്നുള്ള ശിക്ഷ താങ്കളെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു എന്ന് ഇബ്റാഹീം പിതാവിനെ വിളിച്ച് പറഞ്ഞകാ ര്യം 19: 44-45 ലും പറഞ്ഞിട്ടുണ്ട്. 7: 172-173 ല്‍ പറഞ്ഞ സ്വര്‍ഗത്തില്‍ വെച്ച് ചെയ്ത ഉട മ്പടി അദ്ദിക്റിലൂടെ വന്നുകിട്ടിയതിന് ശേഷം അത് പാലിച്ച് ജീവിക്കാത്തവരെല്ലാം ചിന്താശേഷി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരുമാണെന്ന് സമ്മതിക്കേണ്ടിവരുമെന്ന് 36: 59-62 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ കൊണ്ടുമാത്രമേ 'അല്ലാഹ്' എന്ന സ്മരണ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. 'അല്ലാഹ്' എന്ന സ്മരണയുണ്ടാകുമ്പോള്‍ അല്ലാഹുവാണ് ഹൃദയത്തിലുണ്ടാവുക. അത് ഇല്ലാത്തപ്പോള്‍ പിശാചുമാണ് ഹൃദയത്തിലുണ്ടാവുക. 43: 36-37; 59: 16-17 സൂക്തങ്ങളില്‍ പറഞ്ഞ ഓരോരുത്തരുടെയും ജിന്നു കൂ ട്ടുകാരനെ സത്യമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി മാറ്റി നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ മാത്രമേ വിശ്വാസിയാവുകയുള്ളൂ. ഐഹികലോകത്തിന് പ്രാധാന്യം കൊടുത്ത് ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാതിരുന്നാല്‍ പിരടിയില്‍ വഹിക്കുന്ന കര്‍ മ്മരേഖയില്‍ പിശാചിന്‍റെ കാല്‍പാടുകളായ ഊഹം, തോന്നല്‍, ജല്‍പനങ്ങള്‍ തുടങ്ങി യവയാണ് രേഖപ്പെടുത്തുക. അറബി ഖുര്‍ആന്‍ വായിക്കുന്ന ഇത്തരം ഫുജ്ജാറുകള്‍ വിധിദിവസം അവരുടെ കര്‍മ്മരേഖയിലുള്ളത് വായിച്ച് കുണ്ഠിതപ്പെടുന്ന രംഗം 18: 49 ല്‍ വിവരിച്ചിട്ടുണ്ട്. 2: 172 ല്‍ വിശ്വാസികളെ വിളിച്ച്: ഓ വിശ്വാസികളേ! നിങ്ങള്‍ അല്ലാഹുവിനെ മാത്രമാണ് സേവിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ള ഭക്ഷണവിഭവങ്ങള്‍ തിന്നുകയും നിങ്ങള്‍ എനിക്ക് നന്ദി പ്രകടിപ്പിക്കുകയും ചെയ്യുക എന്ന് പറഞ്ഞിട്ടുണ്ട്. 16: 114 ല്‍, നിങ്ങള്‍ അല്ലാഹുവിനെ മാത്രം സേവിക്കുന്നവരാണെങ്കില്‍ അവന്‍ ന ല്‍കിയിട്ടുള്ള പരിശുദ്ധവും അനുവദനീയവുമായ ഭക്ഷണവിഭവങ്ങള്‍ നിങ്ങള്‍ കഴിക്കുക, അവന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദിപ്രകടിപ്പിക്കുകയും ചെയ്യുക എന്ന് അല്ലാഹു മനുഷ്യ രെ വിളിച്ച് പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ സൂര്യനെയോ ചന്ദ്രനെയോ സാഷ്ടാംഗം പ്രണമിക്ക രുത്, അവയെ സൃഷ്ടിച്ച അല്ലാഹുവിന് നിങ്ങള്‍ സാഷ്ടാംഗം പ്രണമിക്കുക, നിങ്ങള്‍ അവനെ മാത്രം സേവിക്കുന്നവരാണെങ്കില്‍ എന്ന് പറഞ്ഞുകൊണ്ടാണ് 41: 37 അവസാനിക്കുന്നത്.

ഇലാഹ്:- കാണാതെകണ്ട് ആരെ വിളിക്കാമോ, ആരോട് സഹായം തേടാമോ, ആ രെ ഭയപ്പെടാമോ, ആരില്‍ ഭരമേല്‍പിക്കാമോ, ആരോട് മാത്രമാണോ ജീവിതത്തെക്കുറി ച്ച് ഉത്തരം ബോധിപ്പിക്കേണ്ടത് അവനാണ് ഇലാഹ്. അവന്‍ പ്രപഞ്ചനാഥനായ അല്ലാഹു മാത്രമാണ്. അല്ലാതെ അവന്‍റെ സൃഷ്ടികളില്‍ ആരെ വിളിച്ചാലും ആരെ ബോധിപ്പിക്കാന്‍വേണ്ടി ജീവിച്ചാലും അത് പിശാചിനുള്ള സേവനമാണ്. 2: 257 വിശദീകരണം നോ ക്കുക. നിശ്ചയം അവന്‍-അല്ലാഹു-ഏക ഇലാഹാകുന്നു, അപ്പോള്‍ നിങ്ങള്‍ എന്നെ മാ ത്രം ഉള്ളിന്‍റെയുള്ളില്‍ ഭയപ്പെടുവിന്‍ എന്ന് 16: 51 ലും; അപ്പോള്‍ നിങ്ങള്‍ ജീവിതം അ ല്ലാഹുവിന് മാത്രമാക്കിക്കൊണ്ട് അവനെ വിളിച്ച് പ്രാര്‍ത്ഥിക്കുക, കാഫിറുകള്‍ക്ക് അത് എത്ര അരോചകമായിരുന്നാലും ശരി എന്ന് 40: 14 ലും പറഞ്ഞിട്ടുണ്ട്. എനിക്കുശേഷം നിങ്ങള്‍ ആരെയാണ് സേവിക്കുക എന്ന് മരണം ആസന്നമായ സന്ദര്‍ഭത്തില്‍ യഅ്ഖൂബ് നബി തന്‍റെ മക്കളെ വിളിച്ച് ചോദിച്ചു. താങ്കളുടെയും താങ്കളുടെ പിതാക്കന്മാരായ ഇബ് റാഹിമിന്‍റെയും ഇസ്മാഈലിന്‍റെയും ഇസ്ഹാഖിന്‍റെയും ഇലാഹായ ഏക ഇലാഹിനെ യാണ് ഞങ്ങള്‍ സേവിക്കുക, ഞങ്ങള്‍ അവന് സര്‍വ്വസ്വവും അര്‍പ്പിക്കുന്നവരുമാകുന്നു എന്ന് അവര്‍ മറുപടി പറഞ്ഞതായി 2: 133 ലും; നിശ്ചയം കാര്യം നിങ്ങളുടെ ഇലാഹ് അല്ലാഹു മാത്രമാണ്, അവനല്ലാതെ മറ്റൊരു ഇലാഹുമില്ലതന്നെ, അവന്‍ എല്ലാ വസ്തു ക്കളെക്കുറിച്ചും അറിവുള്ള ത്രികാലജ്ഞാനിയാണ് എന്ന് 20: 98 ലും പറഞ്ഞിട്ടുണ്ട്. 5: 116-117 ല്‍, ഈസായെ വിചാരണ ചെയ്തുകൊണ്ട് അല്ലാഹു ചോദിക്കുന്നു: ഓ മര്‍യമിന്‍റെ പുത്രന്‍ ഈസാ! എന്നെയും എന്‍റെ മാതാവിനെയും അല്ലാഹുവിനെക്കൂടാതെ രണ്ട് ഇ ലാഹുകളായി തെരഞ്ഞെടുക്കണമെന്ന് നീ ജനങ്ങളോട് കല്‍പിച്ചിരുന്നുവോ? ഈസാ മ റുപടി പറയും: നീ പരിശുദ്ധന്‍, എനിക്ക് അര്‍ഹതയില്ലാത്തത് ഞാന്‍ പറയുകയോ! ഞാ ന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ നീ അത് അറിയുന്നവനാണല്ലോ! എന്‍റെ ആത്മാവി നെക്കുറിച്ച് നീ അറിയുന്നു, നിന്‍റെ ആത്മാവിനെക്കുറിച്ച് ഞാന്‍ അറിയുന്നില്ല, നിശ്ചയം നീ അദൃശ്യങ്ങളെല്ലാം അറിയുന്ന സര്‍വ്വജ്ഞന്‍ തന്നെയാകുന്നു. നീ എന്താണോ എന്നോട് പറയാന്‍ കല്‍പിച്ചത്, അതല്ലാതെ ഞാന്‍ അവരോട് പറഞ്ഞിട്ടില്ല, അതായത് നിങ്ങള്‍ അ ല്ലാഹുവിനെ മാത്രം സേവിക്കുന്നവരാവുക എന്ന്. ഞാന്‍ അവരിലുള്ള കാലത്തോളം ഞാന്‍ അതിന് സാക്ഷിയുമാണ്, നീ എന്നെ തിരിച്ചുവിളിച്ചപ്പോള്‍ അവരുടെ മേല്‍നോട്ട ക്കാരന്‍ നീതന്നെ ആയിരുന്നല്ലോ, നീ എല്ലാഓരോ കാര്യത്തിന്‍റെ മേലിലും സാക്ഷിയുമാകുന്നു!

 പ്രാര്‍ത്ഥന തന്നെയാണ് ഇബാദത്ത് (സേവനം) എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 40: 60 ല്‍, നിങ്ങളുടെ നാഥന്‍ പറയുകയും ചെയ്യുന്നു, നിങ്ങള്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിക്കുക; ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം, നിശ്ചയം എന്നെ സേവിച്ചുകൊണ്ടിരിക്കുന്നതിനെത്തൊട്ട് അഹങ്കരിച്ചുകൊണ്ടിരിക്കുന്നവരാരോ, അവര്‍ നരകകുണ്ഠത്തില്‍ ദീനരായി പ്രവേശിപ്പിക്കപ്പെടുക തന്നെ ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്. അല്ലാഹുവിനെക്കൂടാതെ അവര്‍ വിളിച്ചുപ്രാര്‍ത്ഥിക്കുന്നവര്‍ ഒരു വസ്തുവും സൃഷ്ടിച്ചിട്ടില്ല, അവര്‍ തന്നെ സൃഷ്ടിക്കപ്പെട്ടവരാണ്, അവര്‍ മരിച്ചുകിടക്കുന്നവരാണ്, ജീവിച്ചിരിക്കുന്നവര്‍ പോലുമല്ല, എന്നാണ് പുനര്‍ജീവിപ്പിക്കപ്പെടുക എന്നുപോലും അവര്‍ക്ക് അറിയില്ല എന്ന് 16: 20-21 ലും; നിശ്ചയം നിങ്ങളുടെ ഇലാഹ് ഏക ഇലാഹാകുന്നു, അ പ്പോള്‍ പരലോകത്തില്‍ വിശ്വസിക്കാത്തവരുടെ ഹൃദയങ്ങളില്‍ നിഷിദ്ധം വളരുകയും അവര്‍ അഹങ്കരിച്ച് പിന്തിരിഞ്ഞുപോവുകയും ചെയ്യുമെന്ന് 16: 22 ലും പറഞ്ഞിട്ടുണ്ട്. ത്രി കാലജ്ഞാനിയായ അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ ഈ ത്തപ്പനക്കുരുവിന്‍റെ പാടയുടെ അത്രപോലും അധികാരമോ ഉടമസ്ഥതയോ ഇല്ലാത്തവരാണ്. നിങ്ങള്‍ അവരെ വിളിച്ചാല്‍ വിളികേള്‍ക്കുകയില്ല, അഥവാ കേട്ടാല്‍ തന്നെ ഉത്തരം നല്‍കുകയുമില്ല, വിധിദിവസം അവര്‍ നിങ്ങളുടെ പങ്കുചേര്‍ക്കല്‍ നിഷേധിക്കുന്നതുമാണ്, ഒരു ത്രികാലജ്ഞാനിയല്ലാതെ ഇതുപോലെയുള്ള വിവരങ്ങള്‍ നിനക്ക് വിവരിച്ചുതരികയില്ല എന്ന് 35: 13-14 ല്‍ പറഞ്ഞിട്ടുണ്ട്. 'അല്ലാഹ്' എന്ന് വിളിക്കുന്നവര്‍ ത്രികാലജ്ഞാന മായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിനെ മനസ്സിലാക്കുന്നില്ലെങ്കില്‍ അവര്‍ അല്ലാഹു വില്‍ പങ്കുചേര്‍ക്കുന്ന(ശിര്‍ക്ക് ചെയ്യുന്ന)വരും പിശാചിനെ സേവിക്കുന്നവരുമാണ്. 22: 73 ല്‍ മനുഷ്യരെ വിളിച്ച് അല്ലാഹു പറയുന്നു: നിശ്ചയം നിങ്ങള്‍ അല്ലാഹുവിനെക്കൂടാ തെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരുണ്ടല്ലോ, അവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല -അവര്‍ എല്ലാവരും ഒരുമിച്ചുകൂടിയാലും ശരി; മാത്രമല്ല, ഈച്ച അവരുടെ ചുണ്ടില്‍ നിന്ന് എന്തെങ്കിലും തട്ടിയെടുത്ത് കൊണ്ടുപോയാല്‍ അത് തിരിച്ചെടുക്കാന്‍ പോലും അവര്‍ക്ക് കഴിവില്ല, സഹായം തേടുന്നവരും തേടപ്പെടുന്നവരും ബലഹീനര്‍ തന്നെ. 29: 41 ല്‍, അ ല്ലാഹുവിനെക്കൂടാതെ രക്ഷകന്മാരെ തെരഞ്ഞെടുത്തവരുടെ ഉപമ എട്ടുകാലിയെപ്പോ ലെയാണ്, അത് പണിപ്പെട്ട് ഒരു വീടുണ്ടാക്കി, വീടുകളില്‍ വെച്ച് ഏറ്റവും ബലഹീനമാ യ വീട് എട്ടുകാലിയുടെതാണ്-അവര്‍ അറിവുള്ളവരായിരുന്നെങ്കില്‍ എന്നും; 29: 42 ല്‍, നിശ്ചയം അവനെക്കൂടാതെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്ന ഏതൊന്നിനെക്കുറിച്ചും അ വന്‍ അറിയുന്നുണ്ട്, അവന്‍ അജയ്യനായ സര്‍വ്വപ്രതാപിയും യുക്തിജ്ഞനായ തന്ത്രജ്ഞനുമാകുന്നു എന്നും പറഞ്ഞിട്ടുണ്ട്. 13: 14 ല്‍, യഥാര്‍ത്ഥത്തിലുള്ള വിളിക്ക് അര്‍ഹന്‍ അവന്‍ മാത്രമാണ്, അവനെക്കൂടാതെ ആരെയെല്ലാം ഇവര്‍ വിളിച്ചുപ്രാര്‍ത്ഥിച്ചുകൊണ്ടിരി ക്കുന്നുവോ, അവര്‍ ആരും തന്നെ ഇവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നില്ല, വെള്ളത്തിലേക്ക് കൈനീട്ടി അതിനോട് വായിലേക്ക് എത്തിപ്പെടുക എന്ന് പറഞ്ഞാല്‍ അത് വാ യിലേക്ക് എത്തിപ്പെടുകയില്ല എന്നതുപോലെയല്ലാതെ, കാഫിറുകളുടെ പ്രാര്‍ത്ഥന വഴികേടല്ലാതെയുമല്ല എന്ന് പറഞ്ഞിട്ടുണ്ട്.

28: 88 ല്‍, പ്രവാചകനോടും വിശ്വാസികളോടും: അപ്പോള്‍ നീ അല്ലാഹുവിനോടൊപ്പം മറ്റൊരു ഇലാഹിനെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത്, അവനല്ലാതെ മറ്റൊരു ഇലാഹുമില്ലത ന്നെ, അവന്‍റെ മുഖമല്ലാത്ത എല്ലാ വസ്തുക്കളും നശിക്കുന്നതുമാണ്, അവനാണ് വിധി തീര്‍പ്പിനുള്ള അധികാരം, അവനിലേക്കാണ് നിങ്ങള്‍ മടക്കപ്പെടുന്നത് എന്ന് പറഞ്ഞിട്ടുണ്ട്. 46: 5-6 ല്‍, അല്ലാഹുവിനെക്കൂടാതെ വിധിദിവസം വരെ ഉത്തരം നല്‍കാന്‍ സാധിക്കാത്തവരെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവനേക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? വിളിക്കപ്പെടുന്നവ ര്‍ വിളിക്കുന്നവരുടെ പ്രാര്‍ത്ഥനയെത്തൊട്ട് അശ്രദ്ധരാണ്. മനുഷ്യരെ മുഴുവന്‍ ഒരുമിച്ചു കൂട്ടുന്ന വിധിദിവസം അവര്‍ (വിളിക്കപ്പെടുന്നവര്‍) ഇവര്‍ക്ക് ശത്രുക്കളും അവര്‍ക്കുള്ള ഇവരുടെ സേവനത്തെ നിഷേധിക്കുന്നവരുമായിരിക്കും എന്നും പറഞ്ഞിട്ടുണ്ട്. കാര്യകാ രണ ബന്ധത്തിന് അതീതമായി അല്ലാഹുവിനോട് മാത്രമേ സഹായം തേടാന്‍ പാടുള്ളൂ. വേറെ ആരോട് സഹായം തേടിയാലും അത് പിശാചിനുള്ള സേവനമാണ്. 7: 128 ല്‍, പ്ര വാചകന്‍ മൂസാ തന്‍റെ ജനതയോട് നിങ്ങള്‍ അല്ലാഹുവിനോട് സഹായം തേടുക എ ന്നും; 12: 18 ല്‍, യഅ്ഖൂബ് നബി തന്‍റെ കുടുംബാംഗങ്ങളോട്: ഭംഗിയായി ക്ഷമിക്കുക തന്നെ, നിങ്ങള്‍ ജല്‍പിക്കുന്ന വ്യാജങ്ങളെത്തൊട്ടെല്ലാം അല്ലാഹുവിനോട് ഞാന്‍ സ ഹായം തേടുന്നു എന്നും പറഞ്ഞതായി പറഞ്ഞിട്ടുണ്ട്. 21: 112 ല്‍, നിങ്ങള്‍ക്കിടയില്‍ എന്‍റെ നാഥന്‍ സത്യമായ അദ്ദിക്ര്‍ കൊണ്ട് വിധികല്‍പിക്കുന്നതാണ്, നിങ്ങള്‍ ജല്‍പിക്കുന്നതില്‍ നിന്നെല്ലാം നിഷ്പക്ഷവാനായ നാഥനോട് ഞാന്‍ സഹായം തേടുന്നു എന്ന് പ റയാന്‍ നാഥന്‍ പ്രവാചകനോട് കല്‍പിച്ചിട്ടുണ്ട്.

വിശ്വാസികള്‍ ഏത് കാര്യവും അല്ലാഹുവിനോടാണ് ചോദിക്കുക. അപ്പോള്‍ അ ല്ലാഹുവാണ് അത് മറ്റുള്ളവര്‍ വഴി നിറവേറ്റുന്നത്. അതാണ് 'അല്ലാഹുവേ, നീ നല്‍കുന്ന ത് തടയുന്നവരില്ല, നീ തടഞ്ഞത് നല്‍കുന്നവരുമില്ല, നീ വിധിച്ചത് തടുക്കുന്നവരില്ല, നി ന്‍റെ വിധി മാറ്റിമറിക്കുന്നവരുമില്ല, ഒരു പ്രമാണിയുടെയും അഹങ്കാരവും പ്രമാണിത്തവും നിന്‍റെയടുക്കല്‍ വിലപ്പോവുകയുമില്ല' എന്ന പ്രാര്‍ത്ഥനയുടെ പൊരുള്‍. 5: 35 ല്‍ വിശ്വാ സികളോട് അല്ലാഹു പറയുന്നു: നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങള്‍ അവനിലേക്ക് സാമീപ്യം (വസ്വീല) അന്വേഷിക്കുകയും അവന്‍റെ മാര്‍ഗത്തില്‍ ത്യാഗപരിശ്രമ ങ്ങള്‍ ചെയ്യുകയും ചെയ്യുക-നിങ്ങള്‍ വിജയം പ്രാപിക്കുന്നവരാകുന്നതിനുവേണ്ടി. 17: 56-57 ല്‍, നിങ്ങള്‍ അല്ലാഹുവിനെക്കൂടാതെ മറ്റാരെയെങ്കിലും വിളിച്ചുപ്രാര്‍ത്ഥിക്കുക! അ വര്‍ക്ക് നിങ്ങളുടെ ഉപദ്രവങ്ങള്‍ നീക്കിക്കളയാനോ മാറ്റിക്കളയാനോ അധികാരമോ അവകാശമോ ഇല്ല, അവര്‍തന്നെ തങ്ങളുടെ നാഥനിലേക്ക് ഏറ്റവും അടുക്കുന്നതിനായി സാമീപ്യം (വസ്വീല) അന്വേഷിക്കുന്നവരും അവന്‍റെ കാരുണ്യം ആഗ്രഹിക്കുന്നവരും അവന്‍റെ ശിക്ഷ ഭയപ്പെടുന്നവരുമാണ്. അപ്പോള്‍ അല്ലാഹുവിനെക്കൂടാതെ ആരെ വിളിച്ച് പ്രാര്‍ ത്ഥിച്ചാലും (ഇടയാളന്‍മാരാവട്ടെ, ശുപാര്‍ശക്കാരാവട്ടെ) അവര്‍ പിശാചിന്‍റെ സാമീപ്യമാ ണ് തേടുന്നത്. അല്ലാഹുവിന്‍റെ സാമീപ്യം നേടല്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടും തെറ്റുചെയ്യാന്‍ അവസരമുണ്ടായിട്ട് അല്ലാഹുവിനെ ഗ്രന്ഥത്തില്‍ നിന്ന് കണ്ടുകൊണ്ട് അ തില്‍ നിന്ന് പിന്തിരിഞ്ഞുകൊണ്ടുമാണ്. ഗ്രന്ഥത്തില്‍ നിന്ന് പ്രവാചകന്‍മാരുടെ ജീവിതത്തില്‍ വന്നിട്ടുള്ള സംഭവങ്ങള്‍ മനസ്സിലാക്കി അത് എടുത്തുദ്ധരിച്ചുകൊണ്ട് അല്ലാഹുവിനോട് സഹായം തേടുന്ന രീതിയാണ് വസ്വീലത്ത്. അല്ലാഹു എന്നുപറയുന്നവന്‍ ആകാശങ്ങളെയും ഭൂമിയെയും അവക്കിടയിലുള്ളവയെയും ആറ് നാളുകളിലായി സൃഷ്ടിച്ചവനാണ്, പിന്നെ അവന്‍ സിംഹാസനസ്ഥനായി, നിങ്ങള്‍ക്ക് അവനെക്കൂടാതെ സംരക്ഷ കരില്‍ നിന്ന് ആരും ശുപാര്‍ശക്കാരില്‍ നിന്ന് ആരും ഇല്ലതന്നെ, അപ്പോള്‍ നിങ്ങള്‍ ഹൃദയത്തിന്‍റെ ഭാഷയില്‍ മറ്റുള്ളവരെ ഉണര്‍ത്തുന്നില്ലെയോ എന്ന് 32: 4 ല്‍ വായിക്കുന്ന ഗ്ര ന്ഥം അനന്തരമെടുത്ത പ്രവാചകന്‍റെ ജനതയുടെ ബാധ്യതയാണ് നാഥനെ ലോകര്‍ക്ക് പരിചയപ്പെടാനുള്ള അദ്ദിക്ര്‍ എത്തിച്ചുകൊടുക്കല്‍. എന്നാല്‍ വിശ്വാസികള്‍ മാത്രമേ പ്ര സ്തുത ഉത്തരവാദിത്തം നിര്‍വ്വഹിക്കുകയുള്ളൂ. 10: 103; 21: 87 വിശദീകരണം നോക്കുക.

22: 11-13 ല്‍ അല്ലാഹു പറയുന്നു: ജനങ്ങളില്‍ അല്ലാഹുവിനെ ഒരു വക്കില്‍ നിന്ന് സേവിക്കുന്നവരുണ്ട്, അവര്‍ക്ക് ഒരു നന്മ ബാധിച്ചാല്‍ അവര്‍ അതില്‍ സായൂജ്യം കൊ ള്ളും, അവര്‍ക്ക് ഒരു നാശം പിടിപെട്ടാല്‍ മുഖം തിരിച്ച് അല്ലാഹുവില്‍ നിന്ന് പിന്തിരിയു കയും ചെയ്യുന്നതാണ്, അവര്‍ ഇഹവും പരവും നഷ്ടപ്പെടുത്തി, അതുതന്നെയാണ് വ്യ ക്തമായ നഷ്ടം. അവര്‍ അല്ലാഹുവിനെക്കൂടാതെ അവര്‍ക്ക് ഉപകാരമോ ഉപദ്രവമോ വരുത്താത്തവരെയാണ് വിളിച്ച് പ്രാര്‍ത്ഥിക്കുന്നത്, അതുതന്നെയാണ് വിദൂരമായ വഴികേട്, അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നത് ഉപകാരത്തേക്കാള്‍ ഉപദ്രവം വരുത്തുന്നവനായ പിശാ ചിനെയാണ്, എത്ര മോശപ്പെട്ട നേതാവ്, എത്ര മോശപ്പെട്ട അഭയം നല്‍കുന്നവന്‍! 

പ്രപഞ്ചനാഥന്‍ അവന്റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിക്കുകയുണ്ടായി: സര്‍വ്വസ് തുതിയും സര്‍വ്വലോകങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിനാണ് എന്ന് പറയുമ്പോള്‍ അല്ലാഹു പറയുന്നതാണ്:എന്‍റെ അടിമ എന്നെ സ്തുതിക്കേണ്ടവിധം സ്തുതിച്ചിരിക്കുന്നു. നിഷ്പക്ഷവാന്‍, കാരുണ്യവാന്‍ എന്ന് അടിമ പറയുമ്പോള്‍ അല്ലാഹു പറയുന്നു: എന്‍റെ അടിമ എന്നെ പുകഴ്ത്തേണ്ടവിധം പുകഴ്ത്തിയിരിക്കുന്നു. വിധിദിവസത്തിന്‍റെ ഉടമ എന്ന് അടിമ പറയുമ്പോള്‍ അല്ലാഹു പറയുന്നതാണ്: എന്‍റെ അടിമ എന്നെ വന്ദി ക്കേണ്ടവിധം വന്ദിച്ചിരിക്കുന്നു. ഞങ്ങള്‍ നിന്നെ മാത്രം സേവിക്കുന്നു, അതിന് ഞങ്ങള്‍ നിന്നോട് മാത്രം സഹായം തേടുകയും ചെയ്യുന്നു എന്ന് അടിമ പറയുമ്പോള്‍ അല്ലാഹു പറയുന്നതാണ്: അത് എന്‍റെയും അടിമയുടെയും ഇടയിലുള്ള കരാറാണ്, അതുകൊണ്ട് അടിമ ചോദിച്ചത് ഉടമയായ ഞാന്‍ നല്‍കുകതന്നെ ചെയ്യുന്നതാണ്.