( സുമര്‍ ) 39 : 10

قُلْ يَا عِبَادِ الَّذِينَ آمَنُوا اتَّقُوا رَبَّكُمْ ۚ لِلَّذِينَ أَحْسَنُوا فِي هَٰذِهِ الدُّنْيَا حَسَنَةٌ ۗ وَأَرْضُ اللَّهِ وَاسِعَةٌ ۗ إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُمْ بِغَيْرِ حِسَابٍ

നീ പറയുക: ഓ വിശ്വാസികളായിട്ടുള്ള എന്‍റെ അടിമകളേ! നിങ്ങള്‍ നിങ്ങളുടെ നാഥനെ സൂക്ഷിക്കുക, നന്മ ചെയ്യുന്നവരായവര്‍ക്ക് ഈ ലോകത്ത് നന്മയുണ്ട്, അല്ലാഹുവിന്‍റെ ഭൂമി വിശാലമാകുന്നു, നിശ്ചയം ക്ഷമാലുക്കള്‍ക്ക് അവരുടെ പ്രതിഫലം പൂര്‍ണമായി കണക്കില്ലാതെ നല്‍കുന്നതുമാകുന്നു. 

വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസികളായിട്ടുള്ളവരോട് 'തങ്ങളുടെ നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍' ആവശ്യപ്പെടുക യാണ്. ആരാണോ ഏറ്റവും നല്ലതായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ പ്രവര്‍ത്തിക്കുന്നത്, അവര്‍ക്ക് ഐഹികലോകത്തുതന്നെ നന്മയാണുള്ളത്. അങ്ങനെ പ്രവര്‍ത്തിക്കാന്‍ ഒരു പ്രദേശത്ത് സാധ്യമല്ലെങ്കില്‍ അല്ലാഹുവിന്‍റെ ഭൂമി വിശാലമാണ്, അതിനാല്‍ സാധ്യമായേടത്തേക്ക് മാറണമെന്നാണ് സൂക്തം കല്‍പ്പിക്കുന്നത്. പരലോകത്തിന് പ്രാധാന്യം നല്‍ കിക്കൊണ്ട് ക്ഷമയോടെ വര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ പ്രതിഫലം കണക്കില്ലാതെ ന ല്‍കുമെന്നും പഠിപ്പിക്കുന്നു. 16: 97; 29: 56-60; 41: 34-35 വിശദീകരണം നോക്കുക.