( സുമര്‍ ) 39 : 12

وَأُمِرْتُ لِأَنْ أَكُونَ أَوَّلَ الْمُسْلِمِينَ

അവന് സര്‍വ്വാര്‍പ്പണം ചെയ്തവരില്‍ ഒന്നാമനാകണമെന്ന് ഞാന്‍ കല്‍പിക്കപ്പെ ടുകയും ചെയ്തിരിക്കുന്നു.

ഞാനില്ല, എന്‍റേതൊന്നുമില്ല എന്ന നയത്തില്‍ സര്‍വ്വസ്വം നാഥന് സമര്‍പ്പിച്ചുകൊണ്ട് (മുസ്ലിമായി) നിലകൊള്ളണമെന്നും അങ്ങനെ നിലകൊള്ളുന്നവനാണെന്ന് പ്രഖ്യാ പിക്കണമെന്നും കല്‍പിക്കപ്പെട്ടിരിക്കുന്നു എന്നാണ് ആശയം. എല്ലാ ഓരോ കാര്യവും വിവരിക്കുന്ന അദ്ദിക്റിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി ഉപ യോഗപ്പെടുത്തുന്നവരാണ് മുസ്ലിംകള്‍ എന്നാണ് 16: 89 ല്‍ പറഞ്ഞിട്ടുള്ളത് എന്നിരിക്കെ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഇന്ന് അര്‍ഹതയില്ലാതെ സര്‍വ്വസ്വം നാഥന് സമര്‍പ്പിച്ച മുസ്ലിംകളാണെ ന്ന് വാദിക്കുന്നവരാണ്. എന്നാല്‍ അവരാണ് 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകള്‍. 21: 108; 27: 91-93; 30: 53 വിശദീകരണം നോക്കുക.