( സുമര്‍ ) 39 : 14
قُلِ اللَّهَ أَعْبُدُ مُخْلِصًا لَهُ دِينِي
നീ പറയുക: അല്ലാഹുവിനെയാണ് ഞാന്‍ സേവിച്ചുകൊണ്ടിരിക്കുന്നത്, എന്റെ ജീവിതം മുഴുവന്‍ അവന് പ്രത്യേകമാക്കിക്കൊണ്ട്.
സൂക്തം 11 ല്‍ 'ജീവിതം മുഴുവന്‍ അല്ലാഹുവിന് പ്രത്യേകമാക്കിക്കൊണ്ട് അവനെ സേവിച്ചുകൊണ്ടിരിക്കാന്‍ ഞാന്‍ കല്പിക്കപ്പെട്ടിരിക്കുന്നു' എന്ന് പറയാനാണ് കല്പിച്ച തെങ്കില്‍ ഇവിടെ 'എന്റെ ജീവിതം മുഴുവന്‍ അവന് പ്രത്യേകമാക്കിക്കൊണ്ട് ഞാന്‍ അല്ലാ ഹുവിനെ സേവിച്ചുകൊണ്ടിരിക്കുന്നവനാകുന്നു' എന്ന് പറയാനാണ് കല്പിച്ചിട്ടുള്ളത്. അങ്ങനെ ആയില്ലെങ്കില്‍ ഞാന്‍ പിശാചിന്റെ പാട്ടിലകപ്പെട്ട് ലക്ഷ്യബോധം നഷ്ടപ്പെട്ടവ നായിത്തീരുന്നതാണ് എന്നാണ് പറയുന്നത്. 7: 40; 36: 59-62; 38: 82-83 വിശദീകരണം നോക്കുക.