( സുമര്‍ ) 39 : 15

فَاعْبُدُوا مَا شِئْتُمْ مِنْ دُونِهِ ۗ قُلْ إِنَّ الْخَاسِرِينَ الَّذِينَ خَسِرُوا أَنْفُسَهُمْ وَأَهْلِيهِمْ يَوْمَ الْقِيَامَةِ ۗ أَلَا ذَٰلِكَ هُوَ الْخُسْرَانُ الْمُبِينُ

അപ്പോള്‍ അവനെക്കൂടാതെ നിങ്ങള്‍ ഉദ്ദേശിക്കുന്നവയെ നിങ്ങള്‍ സേവിച്ചു കൊണ്ടിരിക്കുക; നീ പറയുക: നിശ്ചയം തങ്ങളേയും തങ്ങളുടെ കുടുംബാംഗ ങ്ങളേയും വിധിദിവസം നഷ്ടപ്പെടുത്തിയവരാകുന്നു നഷ്ടപ്പെട്ടവരായവര്‍, അ റിഞ്ഞിരിക്കുക, അതുതന്നെയാണ് വ്യക്തമായ നഷ്ടം!

സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകാനുള്ള വിശ്വാസി അദ്ദിക്റിന്‍റെ വെളിച്ചത്തി ല്‍ ജീവിതം ക്രമപ്പെടുത്തി അല്ലാഹുവിന്‍റെ പ്രതിനിധിയായി ഇവിടെ ജീവിക്കുന്നതോ ടൊപ്പം അവന്‍റെ കുടുംബാംഗങ്ങള്‍ക്ക് സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റായ അദ്ദിക്ര്‍ നല്‍കുന്നതുമാണ്. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അങ്ങനെ ചെയ്യാത്ത ഫുജ്ജാറുകളെ ല്ലാം തന്നെ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും സ്വന്തത്തേയും കുടുംബാംഗ ങ്ങളേയും പിശാചിന്‍റെ താവളമായ നരകകുണ്ഠത്തിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോ കുന്നവരുമാണ്. 22: 11-13; 42: 45; 66: 6-7 വിശദീകരണം നോക്കുക.