( സുമര്‍ ) 39 : 16

لَهُمْ مِنْ فَوْقِهِمْ ظُلَلٌ مِنَ النَّارِ وَمِنْ تَحْتِهِمْ ظُلَلٌ ۚ ذَٰلِكَ يُخَوِّفُ اللَّهُ بِهِ عِبَادَهُ ۚ يَا عِبَادِ فَاتَّقُونِ

അവര്‍ക്ക് അവരുടെ മുകളില്‍ തീയാലുള്ള തട്ടുകളാണുള്ളത്, അവരുടെ താഴ് ഭാഗത്തും തീയാലുള്ള തട്ടുകളാണുള്ളത്, അതുകൊണ്ട് അല്ലാഹു തന്‍റെ അടി മകളെ ഭയപ്പെടുത്തുകയാകുന്നു, ഓ അടിമകളേ! അപ്പോള്‍ നിങ്ങള്‍ എന്നെ സൂക്ഷിക്കുന്നവരാകുവീന്‍.

നരകത്തില്‍ അടിഭാഗത്തും മുകള്‍ഭാഗത്തും അടുക്കടുക്കായി തീ കൂട്ടപ്പെടുമെന്നാ ണ് പറയുന്നത്. ആരാണോ നമ്മുടെ സൂക്തങ്ങളെ മൂടിവെക്കുന്നത്, അവര്‍ തന്നെയാണ് ഇടതുപക്ഷക്കാര്‍, അവര്‍ക്ക് മീതെയാണ് തീ കൂട്ടപ്പെടുക എന്ന് 90: 19-20 ല്‍ പറഞ്ഞിട്ടുണ്ട്. 7: 40-41; 22: 19-22; 38: 55-64 വിശദീകരണം നോക്കുക.