( സുമര്‍ ) 39 : 54

وَأَنِيبُوا إِلَىٰ رَبِّكُمْ وَأَسْلِمُوا لَهُ مِنْ قَبْلِ أَنْ يَأْتِيَكُمُ الْعَذَابُ ثُمَّ لَا تُنْصَرُونَ

നിങ്ങള്‍ നിങ്ങളുടെ നാഥനിലേക്ക് ഖേദിച്ച് മടങ്ങുകയും നിങ്ങള്‍ക്ക് ശിക്ഷ വ ന്നുപെടുന്നതിന് മുമ്പ് അവന് സര്‍വ്വസ്വം സമര്‍പ്പിക്കുകയും ചെയ്യുക, പിന്നെ നിങ്ങള്‍ സഹായിക്കപ്പെടുന്നവരാവുകയില്ല.

സൂക്തത്തില്‍ ഉദ്ധരിച്ച 'ശിക്ഷ' മരണമാണ്. മരണസമയം എത്തിക്കഴിഞ്ഞാല്‍ പിന്നെ പശ്ചാത്തപിക്കാനുള്ള അവസരം ലഭിക്കുകയോ ഒരുവിധത്തിലും സഹായിക്കപ്പെ ടുകയോ ഇല്ല. 2: 254; 13: 27-28; 63: 9-11 വിശദീകരണം നോക്കുക.