( സുമര്‍ ) 39 : 53

قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنْفُسِهِمْ لَا تَقْنَطُوا مِنْ رَحْمَةِ اللَّهِ ۚ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ

തങ്ങളുടെ ആത്മാവുകളോട് അതിരുകവിഞ്ഞ് പ്രവര്‍ത്തിച്ച എന്‍റെ അടിമകളോ ട് നീ പറയുക: നിങ്ങള്‍ അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ ആശയറ്റവരാകരുത്, നിശ്ചയം അല്ലാഹു പാപങ്ങള്‍ മുഴുവനും പൊറുക്കുന്നവനാണ്, നിശ്ചയം അ വന്‍ ഏറെപ്പൊറുക്കുന്ന കാരുണ്യവാന്‍ തന്നെയാകുന്നു.

സൃഷ്ടിയാണെന്ന പരിധിലംഘിച്ച് അതിരുകവിഞ്ഞ് കുറ്റകൃത്യങ്ങളില്‍ മുഴുകി ജീവി ക്കുന്നവരോട്: അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ നിരാശപ്പെടരുത്, അവന്‍ എല്ലാ കുറ്റങ്ങളും ഒറ്റയടിക്ക് പൊറുത്തുതരാന്‍ കഴിവുള്ളവനാണ് എന്ന് പറയാനാണ് പ്രവാചകനോടും അതുവഴി വിശ്വാസിയോടും കല്‍പിക്കുന്നത്. പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചു: പൂര്‍വിക സമുദായത്തില്‍ പെട്ട തൊണ്ണൂറ്റി ഒമ്പത് കൊലപാതകങ്ങള്‍ ചെയ് ത ഒരാള്‍ ഒരു ആബിദിനോട്: (ഒരു ചാരത്തുനിന്ന് അല്ലാഹുവിനെ ആരാധിച്ചുകൊണ്ടി രുന്നവനോട്) 'എനിക്ക് പശ്ചാത്താപമുണ്ടോ' എന്ന് അന്വേഷിച്ചപ്പോള്‍ 5: 32 ല്‍ 'ഒരാ ളെ വധിച്ചാല്‍ തന്നെ മനുഷ്യരെ മുഴുവന്‍ വധിച്ചതിനുള്ള ശിക്ഷയാണ്' എന്നാണ് പറഞ്ഞിട്ടുള്ളത് എന്നിരിക്കെ 'നിനക്ക് പശ്ചാത്താപമില്ല' എന്നാണ് മറുപടി പറഞ്ഞത്. അപ്പോള്‍ അവനെയും വധിച്ച് നൂറ് തികച്ച അവന്‍ ഒരു ആലിമിനെ (അദ്ദിക്ര്‍ അറിയുന്ന പണ്ഡിത നെ) സമീപിച്ച് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഈ സൂക്തത്തിന്‍റെ അടിസ്ഥാനത്തില്‍ 'അ ല്ലാഹുവിന്‍റെ കാരുണ്യത്തില്‍ ആശയറ്റവരാകരുത്' എന്നാണ് പറഞ്ഞിട്ടുള്ളത്, അതുകൊ ണ്ട് നീ 'ബൈത്തുല്‍ മുഖദ്ദസി'ലേക്ക് പോവുക, നിനക്ക് പശ്ചാത്താപം കിട്ടിയേക്കാം എ ന്ന് മറുപടി പറയുകയുണ്ടായി. അവന്‍ ഉടനെ അങ്ങോട്ട് പുറപ്പെടുകയും വഴിമദ്ധ്യേ അവന് മരണം ആസന്നമാകുകയും ചെയ്തു. അവന്‍റെ റൂഹിനെ പിടിച്ചെടുക്കുന്ന കാര്യത്തില്‍ കാരുണ്യത്തിന്‍റെ മലക്കുകളും ശിക്ഷയുടെ മലക്കുകളും തമ്മില്‍ തര്‍ക്കമായി. അപ്പോള്‍ പുറപ്പെട്ട സ്ഥലത്തേക്കുള്ള ദൂരവും എത്തിപ്പെടാനുള്ള സ്ഥലത്തേക്കുള്ള ദൂരവും അളക്കാ ന്‍ അല്ലാഹു കല്‍പിച്ചു. അവന്‍ എത്തിപ്പെടാനുള്ള സ്ഥലത്തേക്ക് ഒരു ചാണ്‍ ദൂരം അധി കം എത്തിയതിനാല്‍ കാരുണ്യത്തിന്‍റെ മലക്കുകളാണ് അവന്‍റെ റൂഹ് പിടിച്ചെടുത്തത്. ഏത് പ്രവൃത്തി ചെയ്യുമ്പോഴും ഹൃദയത്തിന്‍റെ അവസ്ഥ നോക്കിയാണ് അല്ലാഹു ആ പ്ര വൃത്തി തെറ്റും ശരിയുമായി തീരുമാനിക്കുന്നത്. അറിവില്ലാതെ എത്ര തെറ്റ് ചെയ്തവ നായാലും ആത്മാര്‍ത്ഥമായി ഖേദിച്ചുമടങ്ങുന്നവന് അല്ലാഹു പൊറുത്തുകൊടുക്കും എന്നാ ണ് ഇതില്‍ നിന്നുള്ള പാഠം. അതിനുള്ള ഉപാധികള്‍ തുടര്‍ന്നുവരുന്ന സൂക്തങ്ങളില്‍ വായിക്കുക. 4: 17-18, 100; 25: 68-70; 35: 28-29 വിശദീകരണം നോക്കുക.