( അന്നിസാഅ് ) 4 : 20

وَإِنْ أَرَدْتُمُ اسْتِبْدَالَ زَوْجٍ مَكَانَ زَوْجٍ وَآتَيْتُمْ إِحْدَاهُنَّ قِنْطَارًا فَلَا تَأْخُذُوا مِنْهُ شَيْئًا ۚ أَتَأْخُذُونَهُ بُهْتَانًا وَإِثْمًا مُبِينًا

ഇനി നിങ്ങള്‍ ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ പകരം കൊണ്ടുവരാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍, അവരില്‍ ഒരുവള്‍ക്ക് സമ്പത്തിന്‍റെ ഒരു കൂമ്പാരംതന്നെ നിങ്ങള്‍ നല്‍കിയിട്ടുണ്ടായിരുന്നുവെങ്കിലും അപ്പോള്‍ അതില്‍നിന്ന് ഒന്നും തിരിച്ചുപിടിക്കാവുന്നതല്ല, അപവാദപരമായിക്കൊണ്ടും വ്യക്തമായ കുറ്റമായിക്കൊണ്ടും നിങ്ങള്‍ അത് തിരിച്ചുപിടിക്കുകയോ?

സ്ത്രീകളുടെ വിവാഹമൂല്യം-മഹര്‍-ചുരുക്കണം, പുരുഷന്‍മാര്‍ക്ക് മഹറിന്‍റെ ആ ധിക്യംകൊണ്ട് വിവാഹം ചെയ്യാന്‍ ഞെരുക്കമുണ്ട് എന്ന് ഖലീഫ ഉമര്‍ ജുമുഅ പ്രഭാഷ ണം നിര്‍വ്വഹിച്ചുകൊണ്ടിരിക്കെ പറയുകയുണ്ടായി. പ്രസംഗ പീഠത്തില്‍ നിന്ന് ഇറങ്ങിവന്ന ഉമറിനെ സദസ്സിലുണ്ടായിരുന്ന ഒരു ഖുറൈശി വനിത ഈ സൂക്തം ഉദ്ധരിച്ചുകൊണ്ട് 'അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ അത് ഒരു സമ്പത്തിന്‍റെ കൂമ്പാരമാണെങ്കിലും ശരി' എന്ന് പറഞ്ഞിട്ടുണ്ടെന്നിരിക്കെ പ്രവാചകനോ ഒന്നാം ഖലീഫ അബൂബക്കറോ നടപ്പിലാക്കാത്ത നിയമം കൊണ്ടുവരാന്‍ ഉമറിന് ആരാണ് അധികാരം നല്‍കിയതെന്ന് ചോദിക്കുകയുണ്ടായി. ഉടനെത്തന്നെ പ്രസംഗപീഠത്തില്‍ കയറി ഉമര്‍ പ്രസ്തുത ആവശ്യം പിന്‍വലിച്ച് സ്വ യം തിരുത്തുകയുമുണ്ടായി. 2: 229, 236; 3: 144 വിശദീകരണം നോക്കുക.