ഇവര്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ടില്ലേ? അങ്ങനെ ഇവര്‍ക്ക് മുമ്പുണ്ടായിരുന്നവ രുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കിക്കാണുന്നില്ലേ? ശക്തി കൊണ്ടും ഭൂമിയിലെ പൈതൃകങ്ങള്‍ കൊണ്ടും അവര്‍ ഇവരേക്കാള്‍ ശക്തരാ യിരുന്നു, അപ്പോള്‍ അവരുടെ കുറ്റങ്ങള്‍ കാരണം അല്ലാഹു അവരെ പിടികൂടി, അല്ലാഹുവില്‍ നിന്ന് അവരെ കാത്തുരക്ഷിക്കുവാന്‍ ആരുമുണ്ടായിരുന്നില്ല.
ഇപ്പോഴുള്ള ജനതയേക്കാള്‍ പ്രൗഢിയും പ്രതാപവും ദീര്ഘായുസ്സുമെല്ലാം ഉള്ള വരായിരുന്നു മുന്‍ഗാമികള്‍. എന്നാല്‍ അവര്‍ അദ്ദിക്ര്‍ കൊണ്ടുവന്ന പ്രവാചകന്മാരെ ത ള്ളിപ്പറയുന്നവരും അക്രമികളുമായപ്പോള് അവര്‍ നശിപ്പിക്കപ്പെടുകയാണുണ്ടായത്. അ പ്പോള്‍ അവരുടെ നേതാക്കളോ നിര്‍മ്മാണങ്ങളോ ഒന്നും തന്നെ അവര്‍ക്ക് ഉപകാരപ്പെട്ടതുമില്ല. ഇതേ ചര്യതന്നെയാണ് ഇപ്പോഴുള്ള ജനതക്കും ഇനി വരാന്‍ പോകുന്നത് എ ന്നാണ് സൂക്തം മുന്നറിയിപ്പ് നല്‍കുന്നത്. അദ്ദിക്റിനെ മൂടിവെച്ചും തള്ളിപ്പറഞ്ഞും കൊ ണ്ട് ഇതര ജനവിഭാഗങ്ങളും ഫുജ്ജാറുകളെപ്പോലെ അക്രമികളും തെമ്മാടികളുമാകുമ്പോഴാണ് ലോകം അവസാനിക്കുക. 6: 47; 16: 36; 35: 42-44 വിശദീകരണം നോക്കുക.