( മുഅ്മിന്‍ ) 40 : 22

ذَٰلِكَ بِأَنَّهُمْ كَانَتْ تَأْتِيهِمْ رُسُلُهُمْ بِالْبَيِّنَاتِ فَكَفَرُوا فَأَخَذَهُمُ اللَّهُ ۚ إِنَّهُ قَوِيٌّ شَدِيدُ الْعِقَابِ

അത് എന്തുകൊണ്ടെന്നാല്‍ നിശ്ചയം അവരിലേക്ക് അവരുടെ പ്രവാചകന്മാര്‍ വെളിപാടുകളും കൊണ്ട് ചെന്നിട്ടുണ്ടായിരുന്നു, അങ്ങനെ അവര്‍ നിഷേധിച്ച പ്പോള്‍ അല്ലാഹു അവരെ പിടികൂടി, നിശ്ചയം അവന്‍ ശക്തനും കഠിനമായി ദണ്ഡിക്കുന്നവനും തന്നെയാകുന്നു.

സൂക്തത്തില്‍ പറഞ്ഞ 'വെളിപാട്' അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. ജീവിതലക്ഷ്യം ഉണര്‍ത്തുന്ന അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അത് ഉപയോഗപ്പെടുത്താതെ അതിനെ ത ള്ളിപ്പറഞ്ഞ് ശിക്ഷയ്ക്ക് അര്‍ഹരാകുമ്പോള്‍ മാത്രമാണ് മുന്‍കാലങ്ങളിലുള്ള ജനതയെ ശിക്ഷിച്ചിട്ടുള്ളത്. അദ്ദിക്റിനെ പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സായും എല്ലാവിധ ആപത്തു-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരക ക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായും ഉപയോഗപ്പെ ടുത്തുന്ന ഒരു വിശ്വാസിപോലും ലോകത്തൊരിടത്തും ഇല്ലാതാകുമ്പോഴാണ് അന്ത്യനാളിന്‍റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളില്‍ ഒന്നായ മസീഹുദ്ദജ്ജാല്‍ പുറപ്പെടുക. അവന്‍ പുറപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ ഒരു ആത്മാവിനും വിശ്വാസം സ്വീകരിക്കല്‍ ഉപകാരപ്പെടുകയില്ല. 7: 96; 12: 110; 40: 5 വിശ ദീകരണം നോക്കുക.