( മുഅ്മിന്‍ ) 40 : 4
مَا يُجَادِلُ فِي آيَاتِ اللَّهِ إِلَّا الَّذِينَ كَفَرُوا فَلَا يَغْرُرْكَ تَقَلُّبُهُمْ فِي الْبِلَادِ
കാഫിറുകളായിട്ടുള്ളവരല്ലാതെ അല്ലാഹുവിന്‍റെ സൂക്തങ്ങളുടെ കാര്യത്തില്‍ തര്‍ക്കിക്കുകയില്ല, അപ്പോള്‍ അവരുടെ നാടുകളിലുള്ള സ്വൈരവിഹാരം നിന്നെ വഞ്ചനയില്‍ അകപ്പെടുത്താതിരിക്കട്ടെ!
എല്ലാഓരോ ആയിരത്തിലും തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതില്‍ പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുന്ന കാഫിറു കളും അക്രമികളുമായ 'മുജാദിലു'കളാണ്. ആയിരത്തില്‍ ഒന്ന് മാത്രമേ സത്യമായ അദ്ദിക്ര്‍ കൊണ്ട് ഫുജ്ജാറുകളോട് ജിഹാദ് ചെയ്യുന്ന 'മുജാഹിദ്' ആവുകയുള്ളൂ. 3: 196-197; 22: 72; 29: 47, 49 വിശദീകരണം നോക്കുക.