( മുഅ്മിന്‍ ) 40 : 5

كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَالْأَحْزَابُ مِنْ بَعْدِهِمْ ۖ وَهَمَّتْ كُلُّ أُمَّةٍ بِرَسُولِهِمْ لِيَأْخُذُوهُ ۖ وَجَادَلُوا بِالْبَاطِلِ لِيُدْحِضُوا بِهِ الْحَقَّ فَأَخَذْتُهُمْ ۖ فَكَيْفَ كَانَ عِقَابِ

ഇവര്‍ക്കുമുമ്പ് നൂഹിന്‍റെ ജനതയും അവര്‍ക്കുശേഷം വന്ന സംഘങ്ങളും തള്ളിപ്പ റഞ്ഞിട്ടുണ്ട്, എല്ലാഓരോ സമുദായവും തങ്ങളുടെ പ്രവാചകനെ പിടികൂടാന്‍ ഉ ദ്യമിക്കുകയുണ്ടായി, മിഥ്യകൊണ്ട് സത്യത്തെ തകര്‍ക്കുവാന്‍ അവര്‍ തര്‍ക്കിക്കു ന്നവരുമായിരുന്നു, അപ്പോള്‍ ഞാന്‍ അവരെ പിടികൂടി, അപ്പോള്‍ എന്‍റെ ദണ്ഡനം എങ്ങനെ ഉണ്ടായിരുന്നു! 

എല്ലാ ഓരോ സമുദായത്തിനും ഒരു പ്രവാചകനുണ്ട് എന്ന് 10: 47 ല്‍ പറഞ്ഞിട്ടുണ്ട്. ഈ സൂക്തത്തില്‍ പറയുന്നത് മുമ്പ് വന്ന 312 പ്രവാചകന്മാരുടെയും ജനതയില്‍ പെട്ട ആ യിരത്തില്‍ തൊളളായിരത്തി തൊണ്ണൂറ്റി ഒമ്പതും പ്രവാചകന്മാരെ തള്ളിപ്പറഞ്ഞിട്ടുണ്ട് എന്നാണ്. എന്നാല്‍ നാഥന്‍റെ സന്ദേശമായ അദ്ദിക്ര്‍ ഉള്ളതുകൊണ്ട് പ്രവാചകന്മാരെ യും വിശ്വാസികളെയും രക്ഷപ്പെടുത്തുകയും അക്രമികളായ ജനതയെ നശിപ്പിക്കുകയുമാ ണ് ചെയ്തിട്ടുള്ളതെന്ന് 5: 67; 6: 47 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. സത്യവും തെളി വുമായ അദ്ദിക്ര്‍ തന്നെയാണ് എല്ലാ പ്രവാചകന്മാര്‍ക്കും നല്‍കപ്പെട്ടിട്ടുള്ളതെന്ന് 21: 24 ല്‍ പറഞ്ഞിട്ടുണ്ട്. അന്ത്യപ്രവാചകന്‍റെ ജനത അദ്ദിക്റിനെ വിസ്മരിച്ച കെട്ട ജനതയായി രിക്കുന്നു എന്ന് 25: 18 ലും; അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ അവരുടെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണെന്ന് 83: 7 ലും; തിന്മ കല്‍പിക്കുന്നവ രും നന്മ വിരോധിക്കുന്നവരും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരുമായ അവരെ ശിക്ഷിക്കുന്നതിന് വേണ്ടിയാണ് അമാനത്തായ അദ്ദിക്ര്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെന്ന് 9: 67-68; 33: 72-73 എന്നീ സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനാണ് ത്രികാലജ്ഞാനിയായ നാഥ ന്‍ പ്രവാചകനോട് കല്‍പ്പിച്ചതെങ്കില്‍, അദ്ദിക്റിനെ വിസ്മരിച്ച് അക്രമികളും കെട്ടജനത യുമായിത്തീര്‍ന്ന ഫുജ്ജാറുകള്‍ക്ക് എതിരായി വിധിദിവസം പ്രവാചകന്‍ അന്യായം പറയുമെന്നാണ് 25: 29-30 ല്‍ പറഞ്ഞിട്ടുള്ളത്. 4: 163-164; 8: 22; 9: 74; 11: 17 വിശദീകരണം നോക്കുക.