ذَٰلِكُمُ اللَّهُ رَبُّكُمْ خَالِقُ كُلِّ شَيْءٍ لَا إِلَٰهَ إِلَّا هُوَ ۖ فَأَنَّىٰ تُؤْفَكُونَ
അതാണ് നിങ്ങളുടെ അല്ലാഹു, നിങ്ങളുടെ ഉടമ, എല്ലാഓരോ വസ്തുവിന്റെയും സ്രഷ്ടാവ്; അവനല്ലാതെ മറ്റൊരു ഇലാഹില്ല, അപ്പോള് നിങ്ങള് എങ്ങനെയാ ണ് തെറ്റിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്?
അല്ലാഹുവിനെ പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് അദ്ദിക്ര് അവതരിപ്പിച്ച ത് എന്നിരിക്കെ അദ്ദിക്റിന് വിരുദ്ധമായി ജീവിതം നയിക്കുന്ന മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികള് അനുയായികളെ അല്ലാഹുവില് നിന്ന് തെറ്റിക്കുകയും പിശാചിലേ ക്ക് അടുപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. അറബി ഖുര്ആന് വായിക്കുന്ന ഇ ത്തരം ദുഷ്ടജീവികള് തങ്ങളുടെ തെറ്റായ ജീവിതരീതികൊണ്ട് ഇതര ജനവിഭാഗങ്ങളെ ക്കൂടി അല്ലാഹുവിന്റെ പാതയായ അദ്ദിക്റില് നിന്ന് തെറ്റിച്ചുകൊണ്ടിരിക്കുന്നവരായതിനാല് അവരുടെ പാപഭാരവും കൂടി വഹിച്ച് നരകത്തില് ഒരുമിച്ച് കൂട്ടപ്പെടുന്നതാണ്. 9: 67-68; 28: 62-64; 33: 60-61 വിശദീകരണം നോക്കുക.