( മുഅ്മിന്‍ ) 40 : 61

اللَّهُ الَّذِي جَعَلَ لَكُمُ اللَّيْلَ لِتَسْكُنُوا فِيهِ وَالنَّهَارَ مُبْصِرًا ۚ إِنَّ اللَّهَ لَذُو فَضْلٍ عَلَى النَّاسِ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَشْكُرُونَ

നിങ്ങള്‍ക്ക് രാത്രിയെ അതില്‍ വിശ്രമിക്കുന്നതിനുവേണ്ടിയും പകലിനെ ഉള്‍ ക്കാഴ്ചാദായകവുമായി നിശ്ചയിച്ചുതന്ന ഒരുവനാകുന്നു അല്ലാഹു, നിശ്ചയം അ ല്ലാഹു മനുഷ്യരുടെമേല്‍ ഔദാര്യമുടയവനാകുന്നു, എന്നാല്‍ അധിക മനുഷ്യരും നന്ദി പ്രകടിപ്പിക്കാത്തവര്‍ തന്നെയുമാകുന്നു. 

 രാത്രിയെ ഉറങ്ങാനും വിശ്രമിക്കാനും വേണ്ടി ഇരുട്ടുള്ളതും പകലിനെ ജീവിതാ വശ്യങ്ങള്‍ തേടുന്നതിനുവേണ്ടി ഉള്‍ക്കാഴ്ചാദായകവുമാക്കിയത് ഏകനായ അല്ലാഹുവാ ണ് എന്നിരിക്കെ ബുദ്ധിശക്തി നല്‍കപ്പെട്ട മനുഷ്യന്‍ അവനോടുമാത്രമേ ഔദാര്യങ്ങള്‍ ചോദിക്കാനും അവനെമാത്രമേ വിളിച്ചുപ്രാര്‍ത്ഥിക്കാനും പാടുള്ളൂ. എന്നാല്‍ ആയിര ത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതുപേരും ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്റി നെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് പിശാചിനെ സേവിച്ചുകൊണ്ടി രിക്കുന്നവരാണ്. ബുദ്ധിശക്തി നല്‍കപ്പെട്ടിട്ട് ജീവിതലക്ഷ്യം തിരിച്ചറിയാത്ത ഇത്തരം ഭ്രാന്തന്മാര്‍ നന്ദിപ്രകടിപ്പിക്കാത്തവരും അവസാനം പിശാചിനോടൊപ്പം നരകത്തില്‍ ഒരു മിച്ചുകൂട്ടപ്പെടാനുള്ളവരുമാണ്. 17: 12; 32: 12; 36: 35, 59-62 വിശദീകരണം നോക്കുക.