( മുഅ്മിന്‍ ) 40 : 63

كَذَٰلِكَ يُؤْفَكُ الَّذِينَ كَانُوا بِآيَاتِ اللَّهِ يَجْحَدُونَ

അപ്രകാരം അല്ലാഹുവിന്‍റെ സൂക്തങ്ങളോട് വിരോധം വെച്ച് തര്‍ക്കിച്ചുകൊണ്ടി രിക്കുന്നവര്‍ തെറ്റിക്കപ്പെടുകയാണ്.

1: 7 ല്‍ പറഞ്ഞ അല്ലാഹുവിന്‍റെ കോപത്തിന് വിധേയരായ കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റി വഴിപിഴച്ചുപോയ അനുയായികളും ഏകനായ അല്ലാഹു വില്‍ നിന്ന് വ്യതിചലിച്ചത് സത്യമായ അദ്ദിക്റിനോട് വിരോധം വെച്ച് തര്‍ക്കിക്കുന്ന യഥാക്രമം 29 : 47, 49 ല്‍ പറഞ്ഞ കാഫിറുകളും അക്രമികളുമായതുകൊണ്ടാണ്. ഭ്രാന്ത ന്മാരായ അവര്‍ ചിന്താശക്തി ഉപയോഗപ്പെടുത്താതെ പിശാചിനെ സേവിച്ചു കൊണ്ടിരിക്കു ന്നതിനാല്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏ റ്റവും വഴിപിഴച്ചവരാണ്. 7: 40, 50-51; 40: 56 വിശദീകരണം നോക്കുക.