അവരെ നീ തിന്മകളെത്തൊട്ട് കാക്കുകയും ചെയ്യേണമേ, അന്നേദിവസത്തെ തിന്മകളെത്തൊട്ട് ആരെയാണോ നീ കാത്തത്, അപ്പോള്‍ നിശ്ചയം നീ അവ നോട് കരുണ കാണിച്ചിരിക്കുന്നു, അതുതന്നെയാണ് മഹത്തായ വിജയവും.
ഉള്‍ക്കാഴ്ച്ചാദായകമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിചാരണാ നാളില്‍ വരാന്‍ പോകുന്ന തിന്മകളെക്കുറിച്ച് ബോധവാന്മാരായിട്ടുള്ള വിശ്വാസികള്‍ അവരുടെ കേള്വികളും കാഴ്ചകളും തൊലികളും അവര്‍ക്ക് അനുകൂലമായി സാക്ഷ്യം വഹിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെയാണ് ഇവിടെ കഴിച്ചുകൂട്ടുക. നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ അതിനെ എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനായി ഉപയോഗപ്പെടുത്തുകയും പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അത് ലോകര്‍ക്ക് ജാതി-മത-ലിംഗ-വര് ണ്ണ-ഭാഷ-ദേശ ഭേദമന്യേ എത്തിച്ചുകൊടുത്തുകൊണ്ട് നിഷ്പക്ഷവാനായ നാഥനെ സ ഹായിക്കുകയും ചെയ്യുന്നവരെ അവന് തിരിച്ചും സഹായിക്കുന്നതാണ്. 3: 54, 185, 192; 39: 7, 19 വിശദീകരണം നോക്കുക.