( മുഅ്മിന്‍ ) 40 : 8

رَبَّنَا وَأَدْخِلْهُمْ جَنَّاتِ عَدْنٍ الَّتِي وَعَدْتَهُمْ وَمَنْ صَلَحَ مِنْ آبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ ۚ إِنَّكَ أَنْتَ الْعَزِيزُ الْحَكِيمُ

ഞങ്ങളുടെ നാഥാ, അവരോട് നീ വാഗ്ദാനം ചെയ്തിരുന്ന നിത്യാനുഗ്രഹ സ്വര്‍ ഗപ്പൂന്തോപ്പുകളില്‍ അവരെ നീ പ്രവേശിപ്പിക്കുകയും ചെയ്യേണമേ ! -അവരുടെ പിതാക്കളില്‍ നിന്നും അവരുടെ ഇണകളില്‍ നിന്നും അവരുടെ സന്താനങ്ങളില്‍ നിന്നുമുള്ള സജ്ജനങ്ങളേയും, നിശ്ചയം നീ അജയ്യനായ യുക്തിജ്ഞന്‍ ത ന്നെയാകുന്നു. 

മാതാ-പിതാക്കളാണെങ്കിലും ഇണകളാണെങ്കിലും സന്താനങ്ങളാണെങ്കിലും കാ രുണ്യമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ഇവിടെ ജീവിക്കുന്നവര്‍ക്ക് മാത്രമേ സ്വര്‍ഗ്ഗത്തി ല്‍ ഒരുമിച്ചുകൂടാന്‍ സാധിക്കുകയുള്ളൂ. അവസാന കാലഘട്ടമായ ഇന്ന് നാഥന്‍റെ സന്ദേ ശമായ അദ്ദിക്റിനെ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് അദ്ദിക്റിനെ ജീവിപ്പിക്കുന്ന 35: 32 ല്‍ പറഞ്ഞ വിചാരണയില്ലാതെ സ്വര്‍ഗ്ഗത്തിലേക്ക് മുന്‍കടക്കുന്ന 'സാബിഖി'ന് തനിക്ക് ഇഷ്ടമുള്ളവരെയെല്ലാം സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുന്നതാണ്. 25: 33 ലും 16: 44 ലും പറഞ്ഞ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക് ര്‍ അവനുവേണ്ടി ശുപാര്‍ശ ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്നതാണ്. 3: 79-80; 13: 23-24; 43: 86 വിശദീകരണം നോക്കുക.