وَمَكَرُوا وَمَكَرَ اللَّهُ ۖ وَاللَّهُ خَيْرُ الْمَاكِرِينَ
അവര് ഗൂഢതന്ത്രം പ്രയോഗിച്ചു, അല്ലാഹുവും ഗൂഢതന്ത്രം പ്രയോഗിച്ചു, അല്ലാ ഹുവാകട്ടെ ഗൂഢതന്ത്രം പ്രയോഗിക്കുന്നവരില് ഏറ്റവും മികച്ചവനുമാകുന്നു.
പ്രവാചകന് ഈസായെ കുരിശിലേറ്റുന്നതിനുവേണ്ടി ജൂതര് നടത്തിയ ഗൂഢ തന്ത്രത്തെയാണ് ഇവിടെ പരാമര്ശിക്കുന്നത്. ഇതുപോലെ പ്രവാചകന് മുഹമ്മദിനെ വധിക്കാന് മദീനയിലുള്ള ജൂതരും ഗൂഢതന്ത്രം മെനഞ്ഞിരുന്നു. 14: 46 ല്, എല്ലാ പ്രവാ ചകന്മാര്ക്കും വിശ്വാസികള്ക്കുമെതിരായി കപടവിശ്വാസികള് എല്ലാകാലത്തും ഗൂഢ തന്ത്രം പ്രയോഗിച്ചിരുന്നുവെന്നും എന്നാല് മലതന്നെ നീക്കാനുതകുന്ന അവരുടെ ഗൂ ഢതന്ത്രം കൊണ്ട് പ്രവാചകന്മാരെയോ അല്ലാഹുവില് ഭരമേല്പ്പിച്ച വിശ്വാസികളെ യോ ഒന്നും ചെയ്യാന് സാധിക്കുകയില്ലെന്നും പറഞ്ഞിട്ടുണ്ട്. ഇവര്ക്കുമുമ്പുള്ള ആളുക ളും നിശ്ചയം തന്ത്രങ്ങള് മെനഞ്ഞിട്ടുണ്ട്, തന്ത്രങ്ങള് മുഴുവനും അല്ലാഹുവിന്റെ പക്കലാകുന്നു, എല്ലാ ഓരോ ആത്മാവും സമ്പാദിക്കുന്നത് എന്തെന്ന് അവന് അറിയുന്നു, അപ്പോ ള് ആര്ക്കാണ് ദുഷിച്ച ഭവനമെന്ന് നിഷേധികള് അറിയുകതന്നെ ചെയ്യും എന്ന് 13: 42 ലും പറഞ്ഞിട്ടുണ്ട്.
27: 45-49 ല്, സ്വാലിഹിനെ സമൂദ് ജനതയിലേക്ക് പ്രവാചകനായി അയച്ചിട്ടുണ്ടായിരുന്നു. എന്നാല് അദ്ദേഹത്തെ സ്വീകരിക്കാന് അവര് തയ്യാറായില്ല. നിന്നെയും നിന്റെ കൂടെയുള്ളവരെയും ദുശ്ശകുനമായിട്ടാണ് ഞങ്ങള് കാണുന്നതെന്ന് അവര് പറഞ്ഞു. സ്വാ ലിഹ് പറഞ്ഞു: നിങ്ങളുടെ ദുശ്ശകുനം അല്ലാഹുവിന്റെ പക്കലാണ്, അല്ല; നിങ്ങള് പരീക്ഷിക്കപ്പെടുന്ന ഒരു ജനത തന്നെയാകുന്നു. അവരില് ഭൂമിയില് നാശം വിതക്കുന്ന സുകൃതം ചെയ്യാത്ത ഒമ്പത് ഗോത്രക്കാരുണ്ടായിരുന്നു. അവര് സ്വാലിഹിനെയും അവന്റെ കുടുംബത്തെയും ഒരു രാത്രിയില് വധിക്കാനും പിന്നെ അവന്റെ രക്ഷാധികാരിയോട് 'ഞങ്ങള് നിന്റെ കുടുംബാംഗങ്ങളെ കൊന്നതിന് സാക്ഷികളല്ല, ഞങ്ങള് സത്യസന്ധന്മാര് തന്നെയാണ്' എന്ന് അല്ലാഹുവില് ആണയിട്ടുകൊണ്ട് പറയാനും തീരുമാനിച്ചു എന്നും; 27: 50 ല്, അവര് അവരുടെ ഗൂഢതന്ത്രങ്ങള് മെനഞ്ഞു, നാം നമ്മുടെ തന്ത്രവും മെനഞ്ഞു, എന്നാല് അത് അവര് തിരിച്ചറിഞ്ഞിരുന്നില്ല എന്നും; 27: 51 ല്, ഗൂഢതന്ത്രം മെനഞ്ഞവരുടെ പര്യവസാനം എന്തായിരുന്നുവെന്ന് നോക്കിക്കാണുക, നാം അവരെയും അവരുടെ ജനത യെ മുഴുവനും തകര്ത്തുതരിപ്പണമാക്കി എന്നും പറഞ്ഞിട്ടുണ്ട്.
27: 68-69 ല്, ഈ ഗ്രന്ഥം പൂര്വ്വികരുടെ കെട്ടുകഥകളാണെന്ന് പറഞ്ഞുകൊണ്ട് പ്രവാചകനെ തള്ളിപ്പറഞ്ഞ മക്കാമുശ്രിക്കുകളോട് പറയാന് പ്രവാചകനോട് കല്പിക്കു ന്നു: നിങ്ങള് ഭൂമിയില് സഞ്ചരിച്ചുകൊണ്ട് ഇതിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്ത ഭ്രാന്തന്മാരുടെ പരിണിതി എന്തായിരുന്നു എന്ന് നോക്കിക്കാണുക. 27: 70 ല്, പ്രവാചകനോട് പറയുന്നു: നീ അവരുടെ കാര്യത്തില് ദു:ഖിക്കരുത്, അവര് മെനയുന്ന ഗൂഢതന്ത്രങ്ങളില് നീ മനംമുട്ടുകയുമരുത്. 16: 127 ല് അല്ലാഹു പ്രവാചകനോട് പറയുന്നു: നീ ക്ഷമിക്കുക, നിന്റെ ക്ഷമ അല്ലാഹുവില് നിന്നുള്ളതല്ലാതെ അല്ല, നീ അവരുടെ കാര്യത്തില് ദുഃഖിക്കരുത്, അവരുടെ ഗൂഢതന്ത്രത്തില് നീ മനംമുട്ടുകയും ചെയ്യരുത്. 35: 10 ല്, ആരാണോ തിന്മക്കുവേണ്ടി ഗൂഢതന്ത്രം മെനയുന്നത്, അവര്ക്ക് അതികഠിനമായ ശിക്ഷയുണ്ട്, അക്കൂട്ടരുടെ ഗൂഢതന്ത്രം ലക്ഷ്യത്തിലെത്തുകയില്ല എന്നുപറഞ്ഞിട്ടുണ്ട്. 5: 11; 6: 123-124; 8: 30 വിശദീകരണം നോക്കുക.