( ഫുസ്വിലത്ത് ) 41 : 40

إِنَّ الَّذِينَ يُلْحِدُونَ فِي آيَاتِنَا لَا يَخْفَوْنَ عَلَيْنَا ۗ أَفَمَنْ يُلْقَىٰ فِي النَّارِ خَيْرٌ أَمْ مَنْ يَأْتِي آمِنًا يَوْمَ الْقِيَامَةِ ۚ اعْمَلُوا مَا شِئْتُمْ ۖ إِنَّهُ بِمَا تَعْمَلُونَ بَصِيرٌ

നിശ്ചയം, നമ്മുടെ സൂക്തങ്ങള്‍ വളച്ചൊടിക്കുന്നവരായിട്ടുള്ളവരുണ്ടല്ലോ, അ വര്‍ നമ്മില്‍ നിന്ന് മറഞ്ഞിരിക്കുന്നവരൊന്നുമല്ല, അപ്പോള്‍ നരകത്തില്‍ എറിയ പ്പെടുന്നവനാണോ ഉത്തമന്‍; അതല്ല, വിധിദിവസം സുരക്ഷിതനായി വരുന്ന ഒരുവനാണോ? നിങ്ങള്‍ ഉദ്ദേശിച്ചതെന്തോ അത് നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളു ക, നിശ്ചയം നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അവന്‍ വീക്ഷിച്ചുകൊണ്ടിരി ക്കുന്നവനാണ്. 

ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ അല്ലാഹു ഉദ്ദേശിച്ച ആശയത്തിന് വിരുദ്ധമായി പറയു ന്നവരും കേള്‍ക്കുന്നവരും എഴുതുന്നവരും വളച്ചൊടിക്കുന്നവരില്‍ പെടുന്നതാണ്. തന്‍റെ സൃഷ്ടികളെ വലയം ചെയ്ത ത്രികാലജ്ഞാനിയും സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവ നുമായ അല്ലാഹുവില്‍ നിന്ന് അവര്‍ മറഞ്ഞിരിക്കുന്നില്ല, അവരുടെ കേള്‍വികളും കാഴ്ച കളുമെല്ലാം അവര്‍ക്കെതിരെ സാക്ഷ്യം വഹിക്കുന്നതുമാണ്. നിഷ്പക്ഷവാനായ അല്ലാ ഹു ഒരാളെയും സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ അയക്കുന്നില്ല. ത്രികാലജ്ഞാനി യായ നാഥനില്‍ നിന്നുള്ള ത്രികാലജ്ഞാനവും ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീക രണവുമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും നന്മ വിരോധി ക്കുകയും തിന്മ കല്‍പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന അറബി ഖുര്‍ആന്‍ വായിക്കു ന്ന ഫുജ്ജാറുകളായ കപടവിശ്വാസികളെയും അനുയായികളെയും അവര്‍ കണ്ട, കേട്ട, തൊട്ട, വായിച്ച ഗ്രന്ഥത്തിലെ സൂക്തങ്ങളാണ് നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്ന ത.് 3: 78; 4: 140; 58: 19-20 വിശദീകരണം നോക്കുക.