( സുഗ്റുഫ് ) 43 : 53

فَلَوْلَا أُلْقِيَ عَلَيْهِ أَسْوِرَةٌ مِنْ ذَهَبٍ أَوْ جَاءَ مَعَهُ الْمَلَائِكَةُ مُقْتَرِنِينَ

അപ്പോള്‍ ഇവന്‍റെമേല്‍ സ്വര്‍ണത്താലുള്ള വളകള്‍ അണിയിക്കപ്പെടുകയോ അല്ലെങ്കില്‍ ഇവനോടൊപ്പം അകമ്പടിയായിക്കൊണ്ട് മലക്കുകള്‍ വരികയോ ചെയ്യാത്തത് എന്താണ്?

മനുഷ്യരെ നാലാം ഘട്ടമായ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളത് പരീക്ഷണത്തിന് വി ധേയമാക്കാനാണ് എന്ന ലക്ഷ്യബോധമില്ലാത്ത എക്കാലത്തുമുള്ള കാഫിറുകള്‍ അധികാ രത്തിന്‍റെ മാനദണ്ഡം സമ്പത്തും സുഖാഢംബരങ്ങളുമായിട്ടാണ് കണക്കാക്കിപ്പോന്നിരു ന്നത്. അപ്രകാരം തന്നെ അവരെ സംസ്കരിക്കുന്നതിന് വേണ്ടി നിയോഗിക്കപ്പെട്ട പ്ര വാചകന്മാര്‍ മനുഷ്യര്‍ക്ക് അന്യമായ ഒരു ജീവിതരീതി പിന്തുടരുന്നവരായിരിക്കണം എ ന്നാണ് അവര്‍ കരുതിയിരുന്നത്. 25: 7-8; 43: 32-35, 60 വിശദീകരണം നോക്കുക.