( സുഗ്റുഫ് ) 43 : 80

أَمْ يَحْسَبُونَ أَنَّا لَا نَسْمَعُ سِرَّهُمْ وَنَجْوَاهُمْ ۚ بَلَىٰ وَرُسُلُنَا لَدَيْهِمْ يَكْتُبُونَ

അതോ അവര്‍ കണക്ക് കൂട്ടുന്നുവോ? നിശ്ചയം നാം അവരുടെ രഹസ്യവും അവരുടെ രഹസ്യസംഭാഷണവും കേള്‍ക്കുന്നില്ലെന്ന്? അല്ല, നമ്മുടെ ദൂതന്മാര്‍ അവരുടെ പക്കല്‍ എഴുതിക്കൊണ്ടിരിക്കുന്നവരാകുന്നു. 

ത്രികാലജ്ഞാനിയായ അല്ലാഹു ഓരോരുത്തരുടെയും കര്‍മ്മരേഖ അവരവരുടെ പിരടിയില്‍ ബന്ധിച്ചിട്ടുണ്ട്. എന്നാല്‍ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കാത്ത കാഫിറുകള്‍ 17: 13-15 ല്‍ വിവരിച്ച പ്രകാരം അവരുടെ ചിന്തകളും പ്രവര്‍ത്തനങ്ങളുമെല്ലാം റിക്കാര്‍ഡ് ചെയ്യപ്പെടുന്നുണ്ട് എന്നും അത് തുറന്ന പുസ്തകമായി ഊരിയെടുത്തുകൊടുത്തുകൊണ്ട് ഓരോരുത്തരെക്കൊണ്ടും വായിപ്പിച്ചാണ് വിചാരണ നടത്തുക എന്നും ബോധമില്ലാത്തവരാണ്. 50: 18; 82: 11-12 വിശദീകരണം നോക്കുക.