( ഖാഫ് ) 50 : 18

مَا يَلْفِظُ مِنْ قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ

അവന്‍ വാക്കില്‍ നിന്നും ഒന്നും ഉച്ചരിക്കുന്നില്ല, അതിന്‍റെമേല്‍ റഖീബോ അ ത്തീദോ ഉണ്ടായിട്ടല്ലാതെ.

എല്ലാ മനുഷ്യരുടെയും വലതുഭാഗത്ത് നന്മ രേഖപ്പെടുത്തുന്നതിനുവേണ്ടി റഖീ ബ് എന്ന മലക്കും തിന്മ രേഖപ്പെടുത്തുന്നതിനുവേണ്ടി ഇടതുഭാഗത്ത് അത്തീദ് എന്ന മലക്കും ഇരിപ്പുണ്ട് എന്നാണ് സൂക്തത്തില്‍ പറയുന്നത്. ഇവര്‍ രേഖപ്പെടുത്തുന്ന റിക്കാ ര്‍ഡുകള്‍ എല്ലാ തിങ്കളാഴ്ച രാവിലും വെള്ളിയാഴ്ച രാവിലും അവരവരുടെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖയിലേക്ക് മാറ്റുന്നതാണ്. എന്നാല്‍ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ വിധിദിവസം തങ്ങളുടെ കര്‍മ്മരേഖയിലുള്ള വിവരങ്ങള്‍ വായിക്കുമ്പോള്‍ കൈകടിച്ച് വെപ്രാളപ്പെടു ന്നതും കുണ്ഠിതപ്പെടുന്നതും പ്രയാസപ്പെടുന്നതുമായ രംഗം 18: 49; 36: 65; 41: 19- 25; 45: 28-31 തുടങ്ങിയ സൂക്തങ്ങളിലെല്ലാം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അദ്ദിക്റിനെ മൂടിവെച്ച് അതിന് വിരുദ്ധമായ ജീവിതചര്യയില്‍ ഏര്‍പെട്ട അവര്‍ക്ക് അദ്ദിക്റും പ്രവാചകനും എ തിരായി സാക്ഷിനില്‍ക്കുകയും വാദിക്കുകയും ചെയ്യുന്ന രംഗം 25: 18, 27-30 തുടങ്ങിയ സൂക്തങ്ങളിലെല്ലാം വിവരിച്ചിട്ടുണ്ട്.