( ദുഖാന് ) 44 : 12
رَبَّنَا اكْشِفْ عَنَّا الْعَذَابَ إِنَّا مُؤْمِنُونَ
ഞങ്ങളുടെ നാഥാ! ഞങ്ങളെത്തൊട്ട് ശിക്ഷ ദൂരീകരിച്ചാലും, നിശ്ചയം ഞങ്ങള് വിശ്വസിക്കുന്നവര് തന്നെയാകുന്നു.
മക്കാമുശ്രിക്കുകളുടെ ഗ്രന്ഥത്തോടുള്ള എതിര്പ്പ് സഹിക്കവയ്യാതെ വന്നപ്പോള് 'ഇവരുടെ പത്തി താഴ്ത്തുന്നതിന് വേണ്ടി യൂസുഫിന്റെ സഹോദരങ്ങളെ പരീക്ഷിച്ചതു പോലെ ഇവര്ക്ക് ക്ഷാമം നല്കണേ' എന്ന് പ്രവാചകന് പ്രാര്ത്ഥിക്കുകയും അപ്പോള് അവര്ക്ക് ക്ഷാമം പിടിപെടുകയും നാട്ടില് മുഴുവന് പുക മൂടിയതുപോലെ അനുഭവപ്പെടു കയുമുണ്ടായി. തുടര്ന്ന് അവര് ഞങ്ങളെത്തൊട്ട് ഈ ശിക്ഷ ദൂരീകരിക്കാന് താങ്കള് പ്രാ ര്ത്ഥിക്കണമെന്ന് പ്രവാചകനോട് ആവശ്യപ്പെടുകയുണ്ടായി. 42: 26-27; 43: 48-50 വിശദീ കരണം നോക്കുക.