( ജാസിയഃ ) 45 : 5
وَاخْتِلَافِ اللَّيْلِ وَالنَّهَارِ وَمَا أَنْزَلَ اللَّهُ مِنَ السَّمَاءِ مِنْ رِزْقٍ فَأَحْيَا بِهِ الْأَرْضَ بَعْدَ مَوْتِهَا وَتَصْرِيفِ الرِّيَاحِ آيَاتٌ لِقَوْمٍ يَعْقِلُونَ
രാവും പകലും മാറിമാറി വരുന്നതിലും ആകാശത്തുനിന്ന് അല്ലാഹു ഇറക്കി യ ഭക്ഷണവിഭവങ്ങളില് നിന്നുള്ളവയിലും, അങ്ങനെ അതുകൊണ്ട് ഭൂമിയെ അതിന്റെ മരണശേഷം ജീവിപ്പിച്ചതിലും കാറ്റിന്റെ ഗതിവിഗതികളിലും ചിന്തി ക്കുന്ന ജനതക്ക് പാഠങ്ങളുണ്ട്.
'ആകാശത്തുനിന്ന് ഭക്ഷണവിഭവങ്ങള് ഇറക്കുക' എന്ന് പറഞ്ഞതിന് ഭക്ഷണവിഭ വങ്ങള് നേരിട്ട് ഇറക്കുക എന്നല്ല, മറിച്ച് ആകാശത്തുനിന്ന് മഴ വര്ഷിപ്പിച്ച് അതുകൊണ്ട് ഭൂമിയില് ഭക്ഷണവിഭവങ്ങള് ഉല്പാദിപ്പിക്കുക എന്നാണ് ആശയം. അങ്ങനെയാണ് ഭൂ മിയെ അതിന്റെ മരണശേഷം ജീവിപ്പിക്കുന്നതും. 2: 164; 10: 24; 39: 21 വിശദീകരണം നോ ക്കുക.