( ജാസിയഃ ) 45 : 4

وَفِي خَلْقِكُمْ وَمَا يَبُثُّ مِنْ دَابَّةٍ آيَاتٌ لِقَوْمٍ يُوقِنُونَ

നിങ്ങളുടെ സൃഷ്ടിപ്പിലും ജന്തുജാലങ്ങളില്‍ നിന്നുള്ളവയെ പരത്തിയിട്ടതി ലും ദൃഢബോധ്യമുള്ള ജനതക്ക് ദൃഷ്ടാന്തങ്ങളുണ്ട്.

 സ്വര്‍ഗ്ഗത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യരുടെ ആദ്യപിതാവിനെയും ആദ്യമാതാവിനെയും അന്ത്യനാള്‍ വരെയുള്ള സന്തതിപരമ്പരകളെ മുഴുവനും അവരുടെ പിതാവിന്‍റെ മുതുകില്‍ നിക്ഷേപിച്ചുകൊണ്ട് ഭൂമിയിലേക്ക് നിയോഗിച്ചയച്ചത് അവരില്‍ ആരാണ് അ ല്ലാഹുവിനെ കണ്ടെത്തുക, സ്വന്തത്തെ തിരിച്ചറിയുക, ജീവിതലക്ഷ്യം തിരിച്ചറിയുക, അ വരുടെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കുക, സ്വര്‍ഗ്ഗം ഇവിടെ പണിയുക എന്നെല്ലാം പരീക്ഷിക്കുന്നതിന് വേണ്ടിയാണ്. മനുഷ്യരെപ്പോലെ ഇതര ജീവജാലങ്ങളും ഇണകളായിട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അവയെയെല്ലാം ഭൂമിയില്‍ പരത്തിയിട്ടിട്ടുള്ളതും ത്രി കാലജ്ഞാനിയായ അല്ലാഹു തന്നെയാണ്. ബുദ്ധിശക്തി നല്‍കപ്പെട്ട മനുഷ്യരെയും ജി ന്നുകളെയും ഇതര ജീവജാലങ്ങളെയും വിധിദിവസം ഒരുമിച്ചുകൂട്ടി അവന്‍ വിചാരണ നടത്തുന്നതും അവന്‍റെ മാര്‍ഗ്ഗദര്‍ശനമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ഇവിടെ സ്വര്‍ഗ്ഗം പണിതവര്‍ക്ക് അത് അനന്തരാവകാശമായി ലഭിക്കുന്നതുമാണ്. ഗ്രന്ഥം ലഭിക്കാത്ത മ നുഷ്യരെ സ്വര്‍ഗ്ഗവും നരകവുമല്ലാത്ത വേറെയേതെങ്കിലും ലോകങ്ങളിലേക്കാണ് സര്‍വ്വലോകങ്ങളുടെയും നാഥനായ നിഷ്പക്ഷവാനായ അല്ലാഹു അയക്കുക. ഇക്കാര്യങ്ങളെ ല്ലാം ഉണര്‍ത്തുന്ന ത്രികാലജ്ഞാനവും 56: 95; 69: 51 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ ഉറപ്പുനല്‍കുന്ന സത്യവുമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്നവര്‍ മാത്രമേ ദൃഢബോധ്യമുള്ളവരാവുകയുള്ളൂ. 2: 2-4, 62; 27: 82; 45: 20 വിശദീകരണം നോക്കുക.