قَالَ إِنَّمَا الْعِلْمُ عِنْدَ اللَّهِ وَأُبَلِّغُكُمْ مَا أُرْسِلْتُ بِهِ وَلَٰكِنِّي أَرَاكُمْ قَوْمًا تَجْهَلُونَ
അവന് പറഞ്ഞു: നിശ്ചയം അതിനെക്കുറിച്ചുള്ള അറിവ് അല്ലാഹുവിന്റെ അടു ത്ത് മാത്രമാകുന്നു, ഞാന്‍ എന്തും കൊണ്ടാണോ അയക്കപ്പെട്ടത് അത് നിങ്ങള്‍ ക്ക് എത്തിച്ചുതരുന്നവന് മാത്രമാകുന്നു, പക്ഷെ നിശ്ചയം ഞാന്‍ നിങ്ങളെ കാ ണുന്നത് വിഡ്ഢികളായ ഒരു ജനതയായിട്ട് തന്നെയാകുന്നു.
അല്ലാഹുവിന്റെ സന്ദേശമായ അദ്ദിക്ര്‍ എത്തിച്ചുകൊടുക്കുക എന്ന ദൗത്യം മാത്രമാ ണ് പ്രവാചകന്മാര്ക്കും അവരെ പിന്‍പറ്റുന്ന വിശ്വാസികള്‍ക്കുമുള്ളത്. പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അത് ലഭിച്ചിട്ട് ലോകര്‍ ക്ക് എത്തിച്ചുകൊടുക്കാതെ അതിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന ഫു ജ്ജാറുകളാണ് പ്രപഞ്ചം നശിച്ചതിനുള്ള പാപഭാരം ചുമക്കേണ്ടിവരിക. 5: 67; 33: 72-73; 36: 17; 39: 19 വിശദീകരണം നോക്കുക.