അല്ലാഹുവിനെക്കൂടാതെ വിധിദിവസം വരെ അവന് ഉത്തരം നല്കാത്തവരെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇ വരുടെ പ്രാര്‍ത്ഥനയെത്തൊട്ട് പ്രജ്ഞയറ്റവരുമാകുന്നു.
'വിധിദിവസം വരെ അവന് ഉത്തരം നല്കാത്തവരെ' എന്ന് പറഞ്ഞതില്‍ നിന്നും വിധിദിവസം പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുമെന്ന് വരുന്നില്ല, മറിച്ച് വിധിദിവസം അവര്‍ പരസ്പരം ശത്രുക്കളായിരിക്കും എന്നാണ് അടുത്ത സൂക്തത്തില്‍ പറയുന്നത്. 'അല്ലാഹ്' എന്ന് വിളിക്കാന്‍ അറിഞ്ഞിട്ട് അല്ലാഹുവിനെക്കൂടാതെ അവന്റെ സൃഷ്ടികളെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നത് ഭാരം വഹിക്കുന്ന കഴുതകളെപ്പോലെ ഗ്രന്ഥം വഹിക്കുന്ന ഫുജ്ജാറു കളാണ്. 'കോപിക്കപ്പെട്ടവരുടെയും വഴിതെറ്റി വ്യതിചലിച്ചവരുടെയും മാര്‍ഗത്തിലല്ല' എന്ന 1: 7 വായിക്കുമ്പോള്‍ മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികളുടെയും അവരെ അന്ധമായി പിന്‍പറ്റുന്ന വഴിപിഴച്ച അനുയായികളുടെയും മാര്‍ഗത്തിലല്ല എന്നാണ് വിശ്വാ സികള്‍ മനസ്സില്‍ കരുതേണ്ടത്. ഈ രണ്ട് വിഭാഗവും കൂടിയതാണ് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍. 35: 13-14; 38: 82-83; 39: 8 വിശദീകരണം നോക്കുക.