( സുമര്‍ ) 39 : 8

وَإِذَا مَسَّ الْإِنْسَانَ ضُرٌّ دَعَا رَبَّهُ مُنِيبًا إِلَيْهِ ثُمَّ إِذَا خَوَّلَهُ نِعْمَةً مِنْهُ نَسِيَ مَا كَانَ يَدْعُو إِلَيْهِ مِنْ قَبْلُ وَجَعَلَ لِلَّهِ أَنْدَادًا لِيُضِلَّ عَنْ سَبِيلِهِ ۚ قُلْ تَمَتَّعْ بِكُفْرِكَ قَلِيلًا ۖ إِنَّكَ مِنْ أَصْحَابِ النَّارِ

മനുഷ്യന് വല്ല ദുരിതവും ബാധിച്ചാല്‍ അവന്‍ തന്‍റെ നാഥനിലേക്ക് പൂര്‍ണ്ണമായി തിരിഞ്ഞുകൊണ്ട് അവനെ വിളിച്ചു പ്രാര്‍ത്ഥിക്കലായി, പിന്നെ അവനില്‍ നി ന്നുള്ള വല്ല അനുഗ്രഹവും അവന് ലഭിച്ചാല്‍ മുമ്പ് അവനെ വിളിച്ച് പ്രാര്‍ത്ഥി ച്ചിട്ടേയില്ല എന്നമട്ടില്‍ അവനെ മറന്നവനാകുന്നു, അല്ലാഹുവിന്‍റെ മാര്‍ഗത്തെ ത്തൊട്ട് ജനങ്ങളെ തെറ്റിക്കുന്നതിനുവേണ്ടി അവന് സമന്മാരെ ഉണ്ടാക്കുകയും ചെയ്യുന്നു, നീ പറയുക: നിന്‍റെ നിഷേധവും കൊണ്ട് നീ കുറച്ചുകാലം ഇവിടെ സുഖിക്കുക, നിശ്ചയം നീ നരകവാസികളില്‍ പെട്ടവന്‍ തന്നെയാകുന്നു.

അദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുന്ന ലക്ഷ്യബോധം നഷ്ടപ്പെട്ട കപടവിശ്വാസികളും പ്രജ്ഞയറ്റ അവരുടെ അനുയായികളും അല്ലാഹുവിന്‍റെ 'നിഷ്പക്ഷവാന്‍' എന്ന ഗുണവിശേഷത്തെ അംഗീകരിക്കാത്തവരാണ്. അവര്‍ അദ്ദിക്റിനെത്തൊട്ട് മറ്റുള്ളവരെ തടയുന്നവരും ഒരു ചാരത്തുനിന്നുകൊണ്ട് അല്ലാഹുവിനെ ആരാധിച്ചുകൊണ്ടിരിക്കുന്ന വരുമാണ്. ഇത്തരക്കാരോട:് 'നീ കുറച്ചുകാലം ഐഹിക ജീവിതം കൊണ്ട് തൃപ്തിപ്പെ ടുക, നിശ്ചയം നീ നരകവാസികളില്‍ പെട്ടവന്‍ തന്നെയാണ്' എന്ന് പറയാനാണ് പ്രവാചകനോടും വിശ്വാസിയോടും കല്‍പിക്കുന്നത്. ഈ സൂക്തമനുസരിച്ച് അദ്ദിക്റിനെ ത്രാ സ്സായി ഉപയോഗപ്പെടുത്തുന്ന വിശ്വാസി അതിനെ മൂടിവെക്കുന്ന മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകളായ കാഫിറുകളോട് 'നിന്‍റെ മടക്കം നരകത്തിലേക്കാണ്' എന്ന് പറഞ്ഞിട്ടില്ലെങ്കില്‍ അവനാണ് വിചാരണയില്ലാതെ നരകത്തില്‍ പോകുന്ന കപടവിശ്വാസിയായിത്തീരുക. 9: 67-68; 14: 28-30; 25: 17-18; 30: 33-36 വിശദീകരണം നോക്കുക.