( അഹ്ഖാഫ് ) 46 : 6

وَإِذَا حُشِرَ النَّاسُ كَانُوا لَهُمْ أَعْدَاءً وَكَانُوا بِعِبَادَتِهِمْ كَافِرِينَ

മനുഷ്യരെല്ലാം ഒരുമിച്ച് കൂട്ടപ്പെടുമ്പോള്‍ അവര്‍ ഇവരുടെ ശത്രുക്കളും ഇവര്‍ അവരെ സേവിച്ചുകൊണ്ടിരുന്നതിനെ നിഷേധിക്കുന്നവരുമായിരിക്കും.

 സിജ്ജീന്‍ പട്ടികയിലുള്ള ഫുജ്ജാറുകളായ നേതാക്കളും അനുയായികളും തമ്മില്‍ നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം കുറ്റപ്പെടുത്തുന്ന, ശപിക്കുന്ന, തര്‍ക്കിക്കുന്ന രംഗം 2: 165-167 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്നവര്‍ ക്ക് അദ്ദിക്ര്‍ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമാണ് എന്ന് 16: 89 ല്‍ പ റഞ്ഞിട്ടുണ്ട്. 10: 17-18; 36: 74-75; 41: 47-48 വിശദീകരണം നോക്കുക.