( മുഹമ്മദ് ) 47 : 22
فَهَلْ عَسَيْتُمْ إِنْ تَوَلَّيْتُمْ أَنْ تُفْسِدُوا فِي الْأَرْضِ وَتُقَطِّعُوا أَرْحَامَكُمْ
അപ്പോള്‍ നിങ്ങള്‍ക്ക് അധികാരം ലഭിക്കാന്‍ ഇടയായിരുന്നുവെങ്കില് നിങ്ങള്‍ ഭൂമിയില്‍ നാശമുണ്ടാക്കുകയും നിങ്ങളുടെ ബന്ധങ്ങള്‍ നിങ്ങള്‍ മുറിച്ചുകള യുകയും ചെയ്യുമായിരുന്നില്ലേ?
കപടവിശ്വാസികള്‍ക്ക് അധികാരം ലഭിക്കുന്നതുവരെ മുതലക്കണ്ണീരൊഴുക്കുമെ ങ്കിലും അധികാരം ലഭിച്ചാല്‍ അത് അവരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കുവേണ്ടി ഉപ യോഗിക്കുകയും ഭൂമിയില്‍ നാശമുണ്ടാക്കാന്‍ ഓടിനടക്കുകയും രക്തച്ചൊരിച്ചിലുകള്‍ ഉ ണ്ടാക്കുകയും കുടുംബ ബന്ധങ്ങള്‍ വരെ മുറിച്ചുകളയുകയും ചെയ്യുമെന്നാണ് സൂക്തം പ റയുന്നത്. 2: 30, 204-206; 9: 8-10 വിശദീകരണം നോക്കുക.