( അത്തൗബ ) 9 : 8

كَيْفَ وَإِنْ يَظْهَرُوا عَلَيْكُمْ لَا يَرْقُبُوا فِيكُمْ إِلًّا وَلَا ذِمَّةً ۚ يُرْضُونَكُمْ بِأَفْوَاهِهِمْ وَتَأْبَىٰ قُلُوبُهُمْ وَأَكْثَرُهُمْ فَاسِقُونَ

എങ്ങനെയാണ് കരാറുകള്‍ നിലനില്‍ക്കുക, നിങ്ങളുടെമേല്‍ അവര്‍ക്ക് മേല്‍ ക്കോയ്മ ലഭിക്കുകയാണെങ്കില്‍ പിന്നെ നിങ്ങളുടെ കാര്യത്തില്‍ കുടുംബബ ന്ധമോ കരാര്‍ ബന്ധമോ ഒന്നും അവര്‍ പരിഗണിക്കുകയില്ല എന്നിരിക്കെ, അ വരുടെ വായകൊണ്ട് അവര്‍ നിങ്ങളെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നു, എന്നാല്‍ അവരുടെ ഹൃദയങ്ങളില്‍ പകയാണുള്ളത്, അവരില്‍ അധികപേരും തെമ്മാടി കളുമാകുന്നു.

മുഹമ്മദ് പറയുന്നത് സത്യമാണന്ന് അറിയുന്ന മക്കാമുശ്രിക്കുകളില്‍ അധികപേ രും സന്ധികളും കരാറുകളും ലംഘിച്ചിരുന്നത് വിശ്വാസികള്‍ സംഘബലമോ അധികാരമോ ഇല്ലാത്തവരായിരുന്നതിനാല്‍ അത് മുറിച്ചുകളഞ്ഞാല്‍ ആരാണ് ഇവിടെ ചോദ്യം ചെയ്യാനുള്ളതെന്നമട്ടില്‍ ധിക്കാരപൂര്‍വ്വമായിരുന്നു. അതുകൊണ്ടാണ് അവരെ തെമ്മാ ടികളെന്ന് പറഞ്ഞത്. 41: 41-42 ല്‍ പറഞ്ഞ മിഥ്യയൊന്നും കടന്നുകൂടാത്ത, ത്രികാലജ്ഞാനിയില്‍ നിന്നുള്ള അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ ഇന്ന് രൂപപ്പെട്ടിരിക്കെ, അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളില്‍ നിന്ന് ആരാണോ വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും അത് കൊണ്ട് വിധികല്‍പിക്കാത്തത്, അവര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളുമെന്ന് യഥാക്രമം 5: 44, 45, 47 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 3: 101-102; 5: 48 സൂക്തങ്ങളില്‍ വിവരിച്ചപ്രകാരം എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന അദ്ദിക്റിനെ മുറുകെപ്പിടിക്കുകവഴി നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള മാര്‍ഗത്തില്‍ നിലകൊള്ളുന്നവനാണ് വിശ്വാസി എന്നിരിക്കെ അവനെ ഉപദ്രവിക്കാന്‍ ആര്‍ക്കും സാധ്യമല്ല. 2: 99; 7: 146-147; 8: 55 വിശദീകരണം നോക്കുക.