( മുഹമ്മദ് ) 47 : 23

أُولَٰئِكَ الَّذِينَ لَعَنَهُمُ اللَّهُ فَأَصَمَّهُمْ وَأَعْمَىٰ أَبْصَارَهُمْ

അല്ലാഹു ശപിച്ചിട്ടുള്ളവരാകുന്നു അക്കൂട്ടര്‍, അങ്ങനെ അവന്‍ അവരെ ബധി രരും അവരുടെ ദൃഷ്ടികളെ അന്ധവുമാക്കിയിരിക്കുന്നു. 

ശപിക്കപ്പെട്ട കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റി വഴിപിഴച്ച അനു യായികളുമടങ്ങിയ ഫുജ്ജാറുകള്‍ അല്ലാഹുവിനെ കണ്ടെത്താനും അവരവരെ തിരിച്ച റിയാനും സ്വര്‍ഗ്ഗം പണിയാനുമുള്ള ഉപകരണമായ അദ്ദിക്ര്‍ എന്ന ഗ്രന്ഥം തങ്ങളുടെ ക ണ്ണുകൊണ്ട് കാണുകയോ ചെവികൊണ്ട് കേള്‍ക്കുകയോ ഇല്ല. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഊമരും ബധിരരുമായ ഇക്കൂട്ടര്‍ തന്നെയാണ് അല്ലാഹുവിന്‍റെ അടുക്കല്‍ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവര്‍ എന്ന് 8: 22 ല്‍ പ റഞ്ഞിട്ടുണ്ട്. ശപിക്കപ്പെട്ട ഈ രണ്ടുകൂട്ടരെയും ശിക്ഷിക്കാന്‍ വേണ്ടിയാണ് അദ്ദിക്ര്‍ അ വതരിപ്പിച്ചിട്ടുള്ളതെന്ന് 33: 73 ലും 48: 6 ലും പറഞ്ഞിട്ടുണ്ട്. 2: 18, 171; 25: 33-34; 42: 16 വിശ ദീകരണം നോക്കുക.