يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَلَا تُبْطِلُوا أَعْمَالَكُمْ
ഓ വിശ്വാസികളായിട്ടുള്ളവരേ, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക, നി ങ്ങള്‍ പ്രവാചകനേയും അനുസരിക്കുക, നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ മിഥ്യയാക്കി കളയാതിരിക്കുകയും ചെയ്യുക.
ആത്മാവിന്‍റെ ദൃഷ്ടിയായ അദ്ദിക്ര്‍ ഇന്ന് രൂപപ്പെട്ടിരിക്കെ അതില്‍ നിന്ന് അല്ലാ ഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവരാവുകയും അദ്ദിക്റിന്‍റെ സ്വഭാവമായ പ്രവാചക ന്‍റെ ജീവിതം സാക്ഷ്യപ്പെടുത്തി ജീവിക്കുന്നവരാവുകയുമാണ് അല്ലാഹുവിനെയും അവ ന്‍റെ പ്രവാചകനേയും അനുസരിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അത്തരക്കാരു ടെ പ്രവര്‍ത്തനങ്ങളൊന്നും നിഷ്ഫലമായിപ്പോവുകയില്ല, കാരണം അവര്‍ അദ്ദിക്റിനെ ഇവിടെവെച്ചുതന്നെ ത്രാസ്സും തെളിവുമായി ഉപയോഗപ്പെടുത്തുന്നവരാണ്. അവര്‍ക്കുവേ ണ്ടി അദ്ദിക്ര്‍ അനുകൂലമായി വാദിക്കുകയും സാക്ഷി നില്‍ക്കുകയും ശുപാര്‍ശ ചെയ്യുക യും ചെയ്യുന്നതാണ്. 31: 22; 43: 86; 45: 20 വിശദീകരണം നോക്കുക.