( ലുഖ്മാന്‍ ) 31 : 22

وَمَنْ يُسْلِمْ وَجْهَهُ إِلَى اللَّهِ وَهُوَ مُحْسِنٌ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ ۗ وَإِلَى اللَّهِ عَاقِبَةُ الْأُمُورِ

ആരാണോ തന്‍റെ മുഖത്തെ അല്ലാഹുവിന് സമര്‍പ്പിക്കുകയും അവന്‍ അവനെ കണ്ടുകൊണ്ട് ചരിക്കുന്നവനുമായത്, അപ്പോള്‍ അവന്‍ ഒരു പൊട്ടിപ്പോകാ ത്ത ബലിഷ്ഠമായ പാശത്തെയാണ് മുറുകെപ്പിടിച്ചിട്ടുള്ളത്, എല്ലാ കാര്യങ്ങ ളുടെയും പര്യവസാനം അല്ലാഹുവിലേക്ക് തന്നെയുമാകുന്നു.

ബലിഷ്ഠമായ പാശം എന്ന അദ്ദിക്റിന്‍റെ 40 പേരുകളിലൊന്ന് ഈ സൂക്തത്തില്‍ കൂടാതെ 2: 256 ലും വന്നിട്ടുണ്ട്. സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് നീട്ടിയിട്ടിട്ടുള്ള പൊട്ടി പ്പോകാത്ത പാശമാണ് അദ്ദിക്ര്‍ എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠി പ്പിച്ചിട്ടുണ്ട്. അതിനെ മുറുകെ പിടിച്ചവന്‍ അല്ലാഹുവിനെ മുറുകെപ്പിടിച്ച് സന്മാര്‍ഗത്തിലാ യിക്കഴിഞ്ഞു എന്ന് 3: 101 ല്‍ പറഞ്ഞിട്ടുണ്ട്. 'തന്‍റെ മുഖം അല്ലാഹുവിലേക്ക് സമര്‍പ്പിക്കു ക' എന്ന് പറഞ്ഞാല്‍ എല്ലാ കാര്യത്തിനും എപ്പോഴും അല്ലാഹുവിലേക്ക് തിരിയുക എ ന്നാണ്. വ്യക്തിയെ തിരിച്ചറിയുന്നത് മുഖത്തില്‍ നിന്നായതുകൊണ്ടാണ് 'മുഖം' എന്ന് പ്രത്യേകം പറഞ്ഞത്. 'അവനെ കണ്ടുകൊണ്ട് ചരിക്കുന്നവന്‍' എന്ന് പറഞ്ഞതിന്‍റെ വി വക്ഷ അദ്ദിക്റില്‍ നിന്ന് അവനെ കണ്ടുകൊണ്ട് അവന്‍ ഉറക്കവും മയക്കവുമില്ലാതെ സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്നബോധത്തില്‍ എല്ലാ അവസ്ഥയിലും അവന്‍റെ സ്മരണയില്‍ നിലകൊള്ളലാണ്. എല്ലാ കാര്യങ്ങളുടെയും അന്തിമ തീരുമാനം നടക്കുക വിധിദിവസത്തിന്‍റെ ഉടമയായ അല്ലാഹുവിന്‍റെ അടുക്കല്‍ തന്നെയാണ്. മനുഷ്യന്‍റെ നാലാം ഘട്ടമായ ഭൂമിയിലെ നിയോഗലക്ഷ്യം ത്രാസ്സും ഉള്‍ക്കാഴ്ചാദായകവുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി സ്രഷ്ടാവിനെ കണ്ടെത്തലും താന്‍ വിശ്വാസിയാണെന്ന് ഉറപ്പുവരുത്തലും ഏഴാം ഘട്ടത്തിലേക്കുവേണ്ട സ്വര്‍ഗം ഇവിടെ പണിയലുമാണ്. എന്നാല്‍ സ്വര്‍ഗത്തിലേ ക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമേ ഈ ലക്ഷ്യബോധത്തില്‍ നില കൊള്ളുകയുള്ളൂ. ബാക്കിയുള്ള തൊള്ളായിരത്തിത്തൊണ്ണൂറ്റി ഒമ്പതും അറബി ഖുര്‍ആ ന്‍ വായിക്കുന്ന ഫുജ്ജാറുകളും തങ്ങളുടെ വിധി അല്ലാഹു തീരുമാനിച്ചുകൊള്ളട്ടെ എ ന്ന് പറഞ്ഞ് പരലോകത്തേക്ക് നീട്ടിവെക്കുന്നവരുമാണ്. അവിടെ വിധികല്‍പിക്കുക അദ്ദി ക്ര്‍ കൊണ്ടാണെന്ന് തിരിച്ചറിയാത്ത അവര്‍ സ്വര്‍ഗത്തില്‍ സൃഷ്ടിച്ചപ്പോള്‍ തന്നെ അദ്ദിക്ര്‍ പഠിപ്പിച്ച അല്ലാഹുവിന്‍റെ നിക്ഷ്പക്ഷവാനെന്ന സ്വഭാവഗുണത്തെ അംഗീകരിക്കാത്ത യഥാര്‍ത്ഥ കാഫിറുകളാണ്. അത്തരം കാഫിറുകള്‍ക്ക് വിധിദിവസം യാതൊരു ഒഴികഴിവും ലഭിക്കുകയില്ല എന്ന് 66: 7 ല്‍ പറഞ്ഞിട്ടുണ്ട്. 2: 256; 16: 48, 64; 30: 57-60 വിശ ദീകരണം നോക്കുക.