يَا أَيُّهَا الَّذِينَ آمَنُوا إِنْ تَنْصُرُوا اللَّهَ يَنْصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ
ഓ വിശ്വാസികളായിട്ടുള്ളവരേ, നിങ്ങള്‍ അല്ലാഹുവിനെ സഹായിക്കുകയാണെങ്കില്‍ അവന് നിങ്ങളെ സഹായിക്കുന്നതും നിങ്ങളുടെ പാദങ്ങളെ ഉറപ്പിച്ച് നിര്‍ത്തുന്നതുമാണ്.
വിശ്വാസികളുടെ സംഘമില്ലാത്ത ഇന്ന് നാഥനെ നിഷ്പക്ഷവാനായി അംഗീകരിച്ചുകൊണ്ട് പ്രപഞ്ചം അതിന്റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ മൊത്തം ലോകരില്‍ പ്രചരിപ്പിക്കലാണ് അല്ലാഹുവിനെ സഹായിക്കല്‍. അല്ലാഹുവിന്റെ പ്രതിനിധികളായ അത്തരം വിശ്വാസികള്‍ക്ക് അദ്ദിക്ര്‍ ഐശ്വര്യവും പ്രമാണിത്ത വും എല്ലാവിധ ആപത്ത്-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠ ത്തെത്തൊട്ടും അവരെ കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമാകുന്നതാണ്. 'ഓ ഹൃദയങ്ങളെയും ദൃഷ്ടികളെയും ചാഞ്ചാട്ടുന്നവനേ! എന്റെ ഹൃദയത്തെ നിന്റെ ദീനില്‍- അദ്ദിക്റില്‍-ഉറപ്പിച്ചുനിര്‍ത്തേണമേ' എന്ന് പ്രവാചകന് എപ്പോഴും സുജൂദില്‍ പ്രാര്‍ത്ഥിച്ചിരുന്നു. 22: 40, 77-78; 61: 14 വിശദീകരണം നോക്കുക.