( അല്‍ ഹജ്ജ് ) 22 : 40

الَّذِينَ أُخْرِجُوا مِنْ دِيَارِهِمْ بِغَيْرِ حَقٍّ إِلَّا أَنْ يَقُولُوا رَبُّنَا اللَّهُ ۗ وَلَوْلَا دَفْعُ اللَّهِ النَّاسَ بَعْضَهُمْ بِبَعْضٍ لَهُدِّمَتْ صَوَامِعُ وَبِيَعٌ وَصَلَوَاتٌ وَمَسَاجِدُ يُذْكَرُ فِيهَا اسْمُ اللَّهِ كَثِيرًا ۗ وَلَيَنْصُرَنَّ اللَّهُ مَنْ يَنْصُرُهُ ۗ إِنَّ اللَّهَ لَقَوِيٌّ عَزِيزٌ

തങ്ങളുടെ വീടുകളില്‍ നിന്ന് ന്യായം കൂടാതെ പുറത്താക്കപ്പെട്ടവരാണ് അവര്‍-ഞങ്ങളുടെ ഉടമ അല്ലാഹുവാണെന്ന് പറയുന്നു എന്നതിന്‍റെ പേരിലല്ലാതെ; അല്ലാഹു ജനങ്ങളില്‍ ചിലരെ ചിലരെക്കൊണ്ട് പ്രതിരോധിച്ചിട്ടില്ലായിരുന്നുവെങ്കില്‍ അല്ലാഹുവിന്‍റെ നാമം ധാരാളമായി സ്മരിക്കപ്പെടുന്ന മഠങ്ങളും ക്രൈസ്തവ ദേവാലയങ്ങളും ജൂത ദേവാലയങ്ങളും പള്ളികളും തകര്‍ക്കപ്പെടു കതന്നെ ചെയ്യുമായിരുന്നു, അല്ലാഹു അവനെ സഹായിക്കുന്നവരെ സഹായിക്കുകതന്നെ ചെയ്യും, നിശ്ചയം അല്ലാഹു പ്രതാപവാനായ അതിശക്തന്‍ തന്നെയാകുന്നു.

എക്കാലത്തും ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുന്ന വിശ്വാ സികളാണ് തങ്ങളുടെ ജനതയാല്‍ ഉപദ്രവിക്കപ്പെടുക. മതത്തില്‍ നിര്‍ബന്ധമില്ല, എല്ലാ മനുഷ്യരേയും അല്ലാഹുവാണ് അവന്‍ ഉദ്ദേശിക്കുന്ന കാലത്ത്, ദേശത്ത്, ഏത് മാതാപി താക്കളില്‍, ഏത് ലിംഗത്തില്‍ ഭൂമിയില്‍ കൊണ്ടുവരുന്നതും നിലനിര്‍ത്തുന്നതും കൊ ണ്ടുപോകുന്നതുമെല്ലാം എന്ന് മനസ്സിലാക്കിയ വിശ്വാസികള്‍ മനുഷ്യരുടെ ഐക്യത്തി ന് വേണ്ടി പരിശ്രമിക്കുന്നവരാണ്. എന്നാല്‍ ഭൂമിയില്‍ രക്തം ചിന്തുകയും വര്‍ഗ്ഗീയതയും വിഭാഗീയതയും സ്വാര്‍ത്ഥതയും പൈശാചികവൃത്തികളും നടപ്പിലാക്കുകയും ചെയ്യുന്ന കപടവിശ്വാസികള്‍ ഭൂമിയെ നശിപ്പിക്കുന്നതിന് വേഗം കൂട്ടുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍ പ്പെട്ടവരാണ്. നാഥനാല്‍ വധിക്കപ്പെട്ട ഇത്തരം മനുഷ്യപ്പിശാചുക്കള്‍ മസീഹുദ്ദജ്ജാലിനെ ആനയിക്കുന്നവരും അവനെ സഹായിക്കുന്നവരുമാണ്. ഈസാ രണ്ടാമത് വന്നതിന് ശേ ഷം ഇവരെ വധിച്ച് 4: 91; 5: 33; 9: 5, 123; 33: 60-61 എന്നീ സൂക്തങ്ങളുടെ കല്‍പന നടപ്പി ലാക്കുന്നതുമാണ്. മതത്തില്‍ നിര്‍ബന്ധമില്ല എന്നതിനാല്‍ എല്ലാ മതക്കാരുടേയും ദേ വാലയങ്ങള്‍ നിലനില്‍ക്കണമെന്നാണ് നാഥന്‍റെ താല്‍പര്യം. അപ്പോള്‍ മൊത്തം ജനതക്ക് നീതിവ്യവസ്ഥയായ അദ്ദിക്ര്‍ എത്തിച്ചുകൊടുത്തുകൊണ്ട് അത് നടപ്പിലാക്കാന്‍ ശ്രമി ക്കുന്നവരാണ് സ്രഷ്ടാവിന്‍റെ പ്രതിനിധികളായ ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍. അതുതന്നെയാണ് നാഥനെ സഹായിക്കലും. അങ്ങനെ അദ്ദിക്റിനെ ജീവിപ്പിക്കുകവഴി നാഥനെയും പ്രവാചകന്മാരേയും ജീവിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്. അപ്പോള്‍ അ ത്തരം വിശ്വാസികളെ എല്ലാം അടക്കിഭരിക്കുന്നവനും ചോദ്യം ചെയ്യപ്പെടാത്തവനുമായ അല്ലാഹു സഹായിക്കുന്നതാണ് എന്നാണ് സൂക്തം പഠിപ്പിക്കുന്നത്. 47: 7; 61: 14 വിശദീകരണം നോക്കുക.

ഇതര ജനവിഭാഗങ്ങളുടെ ദേവാലയങ്ങള്‍ തകര്‍ത്തുകളയരുത് എന്നാണ് നാഥ ന്‍ ഈ സൂക്തത്തിലൂടെ പഠിപ്പിക്കുന്നതെങ്കില്‍ മദീനയില്‍ വിശ്വാസികള്‍ക്കിടയില്‍ ഭി ന്നതയും ഛിദ്രതയും വളര്‍ത്തുന്നതിനുവേണ്ടി കപടവിശ്വാസികള്‍ നിര്‍മിച്ച 'ഉപദ്രവ കരമായ പള്ളി' പൊളിച്ചു കളയാനാണ് 9: 107-108 ലൂടെ നാഥന്‍ കല്‍പിക്കുന്നത്. 2: 251; 3: 195 വിശദീകരണം നോക്കുക.